KeralaLatest NewsNews

കൊങ്കണ്‍ പാതയിൽ സമയമാറ്റം: രാജധാനിയും മംഗളയും നേരത്തെ പുറപ്പെടും

നിലവില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ സമയം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതോടെ കൊങ്കണ്‍ റൂട്ടില്‍ മണ്‍സൂണ്‍ സമയമാറ്റം നാളെ മുതല്‍ പ്രാബല്യത്തിലാകും. തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള രാജധാനിയും എറണാകുളത്തു നിന്നുള്ള മംഗളയും നാളെ മുതല്‍ നേരത്തെ പുറപ്പെടും. ഒക്ടോബര്‍ 31 വരെയാണ് ഈ സമയക്രമം. കൊവിഡും ലോക്ക് ഡൗണും മൂലം പല ട്രെയിനുകളും സര്‍വ്വീസ് നിറുത്തിവച്ചിരിക്കുകയാണ്. നിലവില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ സമയം പ്രഖ്യാപിച്ചു. മറ്റ് ട്രെയിനുകൾ സര്‍വ്വീസ് പുനരാരംഭിക്കുന്ന മുറയ്ക്ക് പുതിയ സമയക്രമവും അറിയിക്കുമെന്ന് റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മണ്‍സൂണ്‍ സമയക്രമം- ( നിലവിലെ സമയം)

* എറണാകുളം – നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് 10.50 (13.15)

* തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനി ത്രൈവാര എക്സ് പ്രസ് 14.30 (19.15)

* തിരുവനന്തപുരം- നിസാമുദ്ദീന്‍ പ്രതിവാര എക്സ് പ്രസ് 22.00 (24.30)

* എറണാകുളം – അജ്മീര്‍ പ്രതിവാര എക്സ് പ്രസ് 18.50 (20.50)

* തിരുനെല്‍വേലി – ജാംനഗര്‍ ദ്വൈവാര എക്സ് പ്രസ് 18.50 (20.25)

* കൊച്ചുവേളി -യോഗ് നാഗരി ഋഷികേശ് പ്രതിവാര എക്സ് പ്രസ് 4.50 (9.15)

* കൊച്ചുവേളി – ലോകമാന്യതിലക് ദ്വൈവാര എക്സ് പ്രസ് 7.45 (8.45)

Read Also: കപ്പ സ്പിരിറ്റാക്കാമെന്ന് ധനമന്ത്രി: കിറ്റിനൊപ്പം നല്‍കാമെന്ന് ഹോര്‍ട്ടി കോര്‍പ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button