Latest NewsNewsIndia

സുശീല്‍ കുമാറിന് ജയിലില്‍ പ്രത്യേക ഭക്ഷണത്തിന് അനുമതി: കാരണം ഇതാണ്

ജയിലിലെ ഭക്ഷണം ശരീര ഘടന നിലനിര്‍ത്തുന്നതിന് അപര്യാപ്തം

ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന ഒളിമ്പ്യന്‍ സുശീല്‍ കുമാറിന് പ്രത്യേക ഭക്ഷണം അനുവദിക്കാന്‍ അനുമതി. സുശീല്‍ കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുശീല്‍ കുമാര്‍ മണ്ടോലി ജയിലിലാണുള്ളത്.

Also Read: വഴിയോര കച്ചവടക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വാക്‌സിന്‍: കോവിഡിനെതിരെ സുരക്ഷാ കവചമൊരുക്കി യോഗി സര്‍ക്കാര്‍

പ്രോട്ടീന്‍ ഷേക്കും പ്രത്യേക ഭക്ഷണവും അനുവദിക്കണമെന്ന് സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയാറെടുപ്പിലാണ് താനെന്നും അതിനാല്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കണമെന്നുമായിരുന്നു സുശീല്‍ കുമാറിന്റെ ആവശ്യം. പ്രോട്ടീന്‍ ചേരുവകള്‍, പ്രത്യേക ഡയറ്റ് ഭക്ഷണം എന്നിവയ്ക്കു പുറമേ പരിശീലത്തിന് ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്ന് സുശീല്‍ ആവശ്യപ്പെട്ടിരുന്നു.

അഞ്ച് റൊട്ടി, പച്ചക്കറി, ചോറ്, പരിപ്പ് എന്നിവയാണ് ജയിലില്‍ സാധാരണ തടവുകാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ തന്റെ ശരീര ഘടന നിലനിര്‍ത്താന്‍ ഇവ അപര്യാപ്തമാണെന്നാണ് സുശീല്‍ കുമാര്‍ അറിയിച്ചത്. പ്രത്യേക ഭക്ഷണക്രമത്തിന് പുറമെ, ഒമേഗ 3 കാപ്‌സ്യൂളുകള്‍, മള്‍ട്ടി വിറ്റമിന്‍ ഗുളികകള്‍ എന്നിവയും ലഭ്യമാക്കണമെന്ന് സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button