KeralaLatest NewsNews

രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച് സുധാകരന്‍ : അതിപ്രധാന കൂടിക്കാഴ്ച

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ ചെന്നിത്തല എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്ന് സുധാകരന്‍ പറഞ്ഞു.

Read Also : 2017 ല്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന് ദേശീയ പുരസ്‌കാരം നേടി കൊടുത്ത ഗാനത്തിന്റെ രചയിതാവ് ഇന്ന് തോട്ടക്കാരന്‍

ഇത് യോജിച്ചു മുന്നോട്ടുപോകുന്നതിനുള്ള തുടക്കമാണ്. ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയുമൊക്കെ സംഭാവനകള്‍ വളരെ വലുതാണ്. താങ്ങും തണലുമായി നേതാക്കള്‍ ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, കെ.സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതോടെ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ കുറ്റപ്പെടുത്തി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ നാശമായിരിക്കും ഉണ്ടാകുകയെന്നും അക്രമ രാഷ്ട്രീയക്കാരനാണ് കെ. സുധാകരാനെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button