Latest NewsNewsKuwaitGulf

കുവൈറ്റിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 60കാരൻ മരിച്ചു

കുവൈത്ത് സിറ്റി: കുവൈറ്റിൽ 60 കാരന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. പ്രദേശിക ദിനപ്പത്രമായ അല്‍ സിയാസയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല.

വിശദപരിശോധനയ്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. കഴിഞ്ഞ ദിവസം അല്‍ സബാഹിയ ബ്ലോക് 3യിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ആത്മഹത്യയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button