COVID 19Latest NewsNewsIndia

ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്ന് മാൻകൈൻഡ് ഫാർമ

ഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കാവശ്യമായ പോസകോണസോള്‍ ഗ്യാസ്ട്രോ റെസിസ്റ്റന്റ് ഗുളികകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ പ്രഖ്യാപിച്ചു. ‘ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ മികച്ച നിലവാരം കൈവരിക്കുന്നതിനായി മിതമായ നിരക്കില്‍ മരുന്ന് ലഭ്യമാക്കാന്‍ സ്ഥാപനം എല്ലായ്പ്പോഴും ശ്രമിക്കുന്നു’ എന്നും മാന്‍കൈന്‍ഡ് ഫാര്‍മ കൂട്ടിച്ചേർത്തു.

Also Read:‘യൂണിഫോറിയ’ യൂറോ കപ്പിലെ ‘പന്ത്’

മ്യൂക്കോമൈക്കോസിസ് ചികിത്സിക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മരുന്നാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയതിനാല്‍ മരുന്ന് നിര്‍മ്മാതാവ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി നേടിയിട്ടുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും (എയിംസ്) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ബ്ലാക്ക് ഫംഗസ് ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ഓപ്ഷനായി പോസകോണസോളിനെ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് രോഗത്തില്‍ നിന്ന് കരകയറിയ രോഗികളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ 10 വരെ രാജ്യത്ത് 12,000 ലധികം മ്യൂക്കോമൈക്കോസിസ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ കൂടുതലാണ്‌.

ഇതേസമയം കേരളത്തിൽ ബ്ലാക്ക് ഫംഗസ് വർധിച്ചു വരുന്ന സാഹചര്യത്തിലും ആവശ്യമായ മരുന്നുകൾ ലഭ്യമാകുന്നില്ല എന്നുള്ളത് പ്രതിരോധത്തിലെ വെല്ലുവിളി തന്നെയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം ബ്ലാക്ക് ഫംഗസിന്റെ മരുന്നില്ലാത്തത് രോഗികളെ കൂടുതൽ ദുരിതത്തിലാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button