KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി പി.ടി.തോമസ് ‘ആ ചിത്രം’ പുറത്തുവിട്ടു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു വിവാദമായ മരംമുറി കേസ്. ഇതിനിടെ മുട്ടില്‍ മരംമുറി കേസ് പ്രതികളായ മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പി.ടി. തോമസ് ആരോപിച്ചു. പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു പി.ടി തോമസ് ആരോപണം ആവര്‍ത്തിച്ചത്.

Read Also : ‘അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനായി പണം എത്തിച്ചത് ബി.ജെ.പിയുടെ രാജ്യസഭാംഗം സുരേഷ് ഗോപി’: ആലപ്പി അഷ്‌റഫ്

കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്നും പി.ടി. തോമസ് ചോദിച്ചു. മരംകൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പി.ടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുട്ടില്‍ മരംകൊള്ളയുമായി ബന്ധപ്പെട്ട പ്രതിയുടെ ഉടമസ്ഥതയിലുള്ള മാംഗോ മൊബൈല്‍ ഫോണിന്റെ ഉദ്ഘാടനം നിര്‍വഹിക്കാമെന്നു മുഖ്യമന്ത്രി സമ്മതിച്ചെന്നും എന്നാല്‍ അതിനു തൊട്ടുമുന്‍പ് മൊബൈല്‍ ഉടമ അറസ്റ്റിലായെന്നും പി.ടി. തോമസ് കഴിഞ്ഞ ദിവസം സഭയില്‍ ആരോപിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button