KeralaLatest NewsNewsIndia

‘ഐഷ സുൽത്താന ഭാരതത്തിന്റെ ധീരപുത്രി’: പിന്തുണയുമായി കെ.കെ രമ

നേരത്തെ, ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം, തോമസ് ഐസക് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന് എതിരായ വിമര്‍ശനത്തിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വടകര എംഎല്‍എ കെ കെ രമ. ഭരണകൂടത്തിന്റെ അധികാര ദുഃശ്ശാസനകള്‍ ഇന്ത്യയെന്ന രാഷ്ട്രീയ നന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണന്‍ കൊണ്ട് പൊരുതാനിറങ്ങിയ ഐഷ സുല്‍ത്താനയെ ഹൃദയത്താല്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് കെ.കെ രമ ഫേസ്‌ബുക്കിൽ കുറിച്ചു.

നേരത്തെ, ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം, തോമസ് ഐസക് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. എത്ര ബാലിശമായ കാരണങ്ങൾ വെച്ചാണ് “രാജ്യദ്രോഹം” പോലുള്ള ഗുരുതരമായ കേസുകൾ ചാർജ് ചെയ്യപ്പെടുന്നതെന്നായിരുന്നു ബൽറാം വ്യക്തമാക്കിയത്.

Also Read:സന്നദ്ധ സേനാ വളണ്ടിയറെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അകാരണമായി മർദ്ദിച്ചെന്ന് പരാതി

അതേസമയം, ചാനൽ ചർച്ചയ്ക്കിടെ ഐഷാ സുൽത്താന നടത്തിയ ‘ബയോവെപ്പൺ’ (ജൈവായുധം) പരാമർശത്തിനെതിരെ കവരത്തി പോലീസ് കേസെടുത്തു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേല്‍ കോവിഡിനെ ലക്ഷദ്വീപ് നിവാസികള്‍ക്ക് നേരെ ബയോ വെപ്പണ്‍ ആയി ഉപയോഗിക്കുന്നു എന്ന ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശമാണ് ഐഷയ്ക്ക് എതിരായ നടപടിയുടെ അടിസ്ഥാനം. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button