Latest NewsIndia

മമതാ ബാനര്‍ജിക്ക് മാംഗല്യം, കൊൽക്കത്തയിലല്ല: ആശീര്‍വദിക്കാന്‍ ലെനിനിസവും മാര്‍ക്സിസവും

ലെനിനിസം തന്റെ മകന് മാര്‍ക്സിസം എന്നാണ് പേരിട്ടിരിക്കുന്നത്.

ചെന്നൈ: വരുന്ന ഞായറാഴ്ചയാണ് പി. മമതാബാനര്‍ജിയും എം.എ. സോഷ്യലിസവും തമ്മിലുള്ള വിവാഹം. പശ്ചിമ ബംഗാളിലെ മമതയല്ല. ഇത് തമിഴ്നാട്ടുകാരി മമത. സേലത്ത് നടക്കുന്ന വിവാഹച്ചടങ്ങില്‍ കമ്മ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിവര്‍ സാക്ഷികളാകും. ഒപ്പം കുട്ടി മാര്‍ക്സിസവുമുണ്ടാകും. മമതയുടെ വിവാഹക്കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കയാണ്. സേലത്തെ സി.പി.ഐയുടെ ജില്ലാ സെക്രട്ടറിയാണ് വരന്റെ പിതാവ് എ.മോഹന്‍.

18-ാം വയസ് മുതല്‍ പാര്‍ട്ടിപ്രവര്‍ത്തനകനാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്മ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസിനെ വേദനിപ്പിച്ചതോടെയാണ് തന്റെ മക്കള്‍ക്ക് കമ്മ്യൂണിസവുമായി ബന്ധപ്പെട്ട പേരിടാന്‍ മോഹന്‍ തീരുമാനിച്ചത്. മൂന്നു ആണ്‍കുട്ടികളാണ് മോഹന്. കമ്മ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നവര്‍ക്ക് പേരിട്ടു. മൂവരും കടുത്ത പാര്‍ട്ടി അനുഭാവികള്‍. ലെനിനിസം തന്റെ മകന് മാര്‍ക്സിസം എന്നാണ് പേരിട്ടിരിക്കുന്നത്.

കമ്മ്യൂണിസം ഇപ്പോഴൊരു അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ചേര്‍ന്ന് ആഭരണ നിര്‍മാണശാല നടത്തുന്നു.കോണ്‍ഗ്രസ് അനുഭാവികളുടെ കുടുംബത്തില്‍ നിന്നാണ് വധു മമതാബാനര്‍ജിയുടെ വരവ്. കുറച്ച്‌ സമയം കൊണ്ട് തന്നെ ഈ പേരുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിരുന്നു. ഇരുവരുടേയും പേരിന് പിന്നിലുള്ള കഥ ഇങ്ങനെയാണ്.

അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന ഫയര്‍ബ്രാന്‍ഡ് പശ്ചിമ ബംഗാള്‍ രാഷ്ട്രീയക്കാരിയോടുള്ള ആരാധനയാണ് മകള്‍ക്ക് മമത ബാനര്‍ജി എന്ന പേര് ഇടാനുള്ള കാരണമെന്ന് കെ പളനിസാമി പറയുന്നു. വളരെ ലളിതമായി നടക്കുന്ന വിവാഹച്ചടങ്ങില്‍ സി.പി.ഐ നേതാക്കള്‍ പങ്കെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button