KeralaLatest NewsIndiaNewsCrime

‘പെണ്ണിനേയും പ്രകൃതിയെയും നോവിക്കരുത്’: പെൺകുട്ടിയെ പീഡിപ്പിച്ച അമ്പിളിയുടെ ഇൻസ്റ്റാഗ്രാം നിറയെ സുരക്ഷാ പോസ്റ്റുകൾ

17 കാരിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ പരിചയപ്പെട്ടത്.

വെള്ളിക്കുളങ്ങര : ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അറസ്റ്റിലായ ടിക്‌ടോക് താരം വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ (19) യെന്ന അമ്പിളിയുടെ ഇൻസ്റ്റാഗ്രാം നിറയെ ‘സ്ത്രീ സുരക്ഷാ’ പോസ്റ്റുകൾ. ‘പെണ്ണിനേയും പ്രകൃതിയെയും നോവിക്കരുത്, സ്ത്രീയാണ് ദൈവം’ എന്ന് തുടങ്ങി നിരവധി ക്യാപ്‌ഷൻ ആണ് യുവാവ് തന്റെ ഫോട്ടോകൾക്ക് നൽകിയിരിക്കുന്നത്.

മുത്തു മണിയേ എന്ന് വിളിച്ചു കൊണ്ട് നിരാശാ കാമുകന്റെ വേഷത്തില്‍ എത്തിയത്. നിരവധിപേര്‍ ഇയാള്‍ക്ക് ഫോളോവേഴ്സുമുണ്ടായിരുന്നു. ടിക് ടോക്കിലെ താരത്തെ ഇപ്പോൾ പീഡനക്കേസിൽ അറസ്റ്റ് ചെയ്തതോടെ വിശ്വസിക്കാൻ കഴിയാതെ ഞെട്ടിയിരിക്കുകയാണ് ഇയാളുടെ ആരാധകർ.

Also Read:‘പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് മുട്ടിൽ മരം മുറി’: കോടികളുടെ അഴിമതി ആരോപണവുമായി കെ. …

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നു യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 17 കാരിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേലായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ചൂഷണം ചെയ്തത്. ഇതിനിടയില്‍ മെയ്മാസത്തില്‍ പെണ്‍കുട്ടിക്ക് കലശലായ വയറു വേദന വന്നതോടെ ആശുപത്രിയിലെത്തിയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്.

എസ്ഐ ഉദയകുമാർ, സിപിഒമാരായ അസിൽ, സജീവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടിക് ടോക്കിൽ നിറഞ്ഞുനിന്നിരുന്ന പ്രതി ഇൻസ്റ്റാഗ്രാം റീലുകളിലും സജീവമായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button