Latest NewsNewsIndia

ഇ​ന്ധ​ന വി​ല വ​ര്‍​ധ​നവിനെതിരെ ഇരുചക്ര വാഹനം ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​റി​ഞ്ഞ് പ്ര​തി​ഷേധം : വീഡിയോ കാണാം

ഹൈ​ദ​രാ​ബാ​ദ് : ഇ​ന്ധ​ന വി​ല വർധനവിൽ പ്ര​തി​ഷേ​ധി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബൈ​ക്ക് ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​റി​ഞ്ഞു. പെ​ട്രോ​ള്‍, ഡീ​സ​ല്‍, ഗ്യാ​സ് എ​ന്നി​വ​യു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Read Also : ഗ്രാമീണ ബാങ്കുകളില്‍ 11,000ത്തിലേറെ ഒഴിവുകള്‍ : ഇപ്പോൾ അപേക്ഷിക്കാം  

രാജ്യത്തെ കുത്തനെയുള്ള ഇന്ധനവില വര്‍ധനവിനെതിരെ ​ കോണ്‍ഗ്രസ്​ ഇന്നലെ പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് പെട്രോള്‍ വില നൂറുകടന്നതിനെ തുടര്‍ന്നാണ്​ സമരം. വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്‍. ഉ​ത്തം​കു​മാ​ര്‍ റെ​ഡ്ഡി, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​രേ​വ​ന്ദ് റെ​ഡ്ഡി, പൊ​ന്ന​ന്‍ പ്ര​ഭാ​ക​ര്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്. ഇന്ധന വില വര്‍ധിക്കുന്നത് രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്. അ​തേ​സ​മ​യം, ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 24 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button