Latest NewsNewsIndia

ആരോഗ്യ പ്രശ്‌നങ്ങൾ: അറുപതുകാരന്റെ തലച്ചോറിൽ നിന്നും നീക്കം ചെയ്തത് ക്രിക്കറ്റ് ബോളിന്റെ വലുപ്പത്തിലുള്ള ബ്ലാക്ക് ഫംഗസ്

ബിഹാറിലെ പാറ്റ്‌നയിലാണ് സംഭവം

പാറ്റ്ന: അറുപതുകാരന്റെ തലച്ചോറിൽ നിന്നും നീക്കം ചെയ്തത് ക്രിക്കറ്റ് ബോൾ വലിപ്പത്തിലുള്ള ബ്ലാക്ക് ഫംഗസ്. ബിഹാറിലെ പാറ്റ്‌നയിലാണ് സംഭവം. ജാമുയ് സ്വദേശി അനിൽ കുമാറിന്റെ തലച്ചോറിൽ നിന്നാണ് ഇത്രത്തോളം വലിയ ബ്ലാക്ക് ഫംഗസിനെ നീക്കം ചെയ്തിരിക്കുന്നത്.

Read Also: രണ്ടാനച്ഛന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒരു വയസുകാരിയ്ക്ക് സർക്കാരിന്റെ സഹായം; ചികിത്സാ ചെലവ് ഏറ്റെടുക്കാൻ തീരുമാനം

കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയെങ്കിലും ഏതാനും ദിവസങ്ങളായി തലകറക്കും ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അനിൽ കുമാർ നേരിട്ടിരുന്നു. തുടർന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. പിന്നീട് ഡോക്ടർമാർ ഇത് നീക്കം ചെയ്യുകയായിരുന്നു. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമരാണ് ബ്ലാക്ക് ഫംഗസിനെ വിജയകരമായി നീക്കം ചെയ്തത്.

Read Also: ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങി ആറു രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍: തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്‌റിന്‍ നിറുത്തി വച്ചു

shortlink

Related Articles

Post Your Comments


Back to top button