Latest NewsNewsIndia

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയെ സഹായിച്ചതിന് നന്ദി: പ്രധാനമന്ത്രി

ലോകം ഒരേ സ്വാസ്ഥ്യം എന്ന സമീപനത്തിന് ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും യോഗത്തിൽ പങ്കുവെച്ചു

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗവേളയിൽ വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചകോടിയുടെ ആദ്യ വെർച്വൽ ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഗോള ആരോഗ്യപരിപാലത്തിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരേ ലോകം ഒരേ സ്വാസ്ഥ്യം എന്ന സമീപനത്തിന് ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും യോഗത്തിൽ പങ്കുവെച്ചു.

Read Also: ‘നിമിഷയുടെ അമ്മയുടെ വേദനയെ കുറ്റം പറയാൻ പറ്റില്ല’: നിമിഷ ഫാത്തിമയുടെ അമ്മയ്ക്ക് പിന്തുണ, കുറിപ്പ് വൈറലാകുന്നു

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വാക്സിൻ ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കളും മറ്റ് ഘടകങ്ങളും ആവശ്യത്തിന് ലഭ്യമാകാൻ വിതരണശൃംഖലകൾ എപ്പോഴും തുറന്നു വെക്കാനുള്ള അപേക്ഷ മറ്റു രാജ്യങ്ങൾ അംഗീകരിച്ചതിനും അദ്ദേഹം നന്ദി അറിയിച്ചു. ആഗോള പുനരുജ്ജീവനത്തിനും ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളിൽ നിന്നുള്ള സംരക്ഷണത്തിനുമാണ് ഇത്തവണത്തെ ജി-7 ഉച്ചകോടി സമ്മേളനം ഇക്കുറി പ്രധാന്യം നൽകുന്നത്.

‘രാജ്യത്തിന്റെ ഭരണകൂടം, വ്യാവസായികമേഖല, ജനസമൂഹം എന്നിവയുടെ കൂട്ടായ പ്രവർത്തനം ആവശ്യമുള്ള കോവിഡ് പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കോവിഡ് പോരാട്ടത്തിൽ ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവജ്ഞാനവും മറ്റ് വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനാഗ്രഹിക്കുന്നു. കോവിഡ് ബാധിതരുടെ സമ്പർക്കം കണ്ടെത്താനും വാക്സിൻ വിതരണത്തിന്റെ ഏകോപനത്തിനും ഡിജിറ്റൽ മാദ്ധ്യമങ്ങൾ ഇന്ത്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതായും’ മോദി കൂട്ടിച്ചേർത്തു.

Read Also: നിമിഷ ഫാത്തിമയെ ഉത്സവപ്പറമ്പിൽ നിന്നും ഭിക്ഷാടന മാഫിയ പിടിച്ചുകൊണ്ട് പോയത് പോലെയാണ് അവരുടെ സംസാരം : വൈറലായി കുറിപ്പ്

ഭാവിയിൽ ഉണ്ടായേക്കാവുന്ന മഹാമാരികളുടെ വ്യാപനം പ്രതിരോധിക്കാൻ ആഗോള ഐക്യവും നേതൃത്വവും സഹാനുഭാവവും ആവശ്യമാണെന്നും ഈ വിഷയത്തിൽ ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങൾക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല’: സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button