KeralaLatest NewsNews

തൃശൂര്‍ നഗരത്തിന് മുകളില്‍ വട്ടം കറങ്ങി നാല് ഹെലികോപ്ടറുകള്‍: കാരണം തേടി ജനങ്ങള്‍

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഞ്ചാരം ഹെലികോപ്റ്ററില്‍ ആയിരുന്നു.

തൃശൂര്‍: തൃശൂര്‍ നഗരത്തിന് മുകളില്‍ വട്ടം കറങ്ങി നാല് ഹെലികോപ്ടറുകള്‍. കാരണം തേടി പലരും പത്ര ഓഫീസുകളിലേക്ക് വിളിച്ചു, ചിലര്‍ പൊലീസ് സ്റ്റേഷനുകളിലേക്കും. കോവിഡിനു മരുന്നു തളിക്കുന്നതാണോ, കോവിഡ് നിയന്ത്രണം സംബന്ധിച്ചു പൊലീസ് നിരീക്ഷണം നടത്തുന്നതാണോ തുടങ്ങിയ സംശയങ്ങളാണു വിളിച്ചവര്‍ ചോദിച്ചത്. ജനങ്ങളുടെ അന്വേഷണത്തിന് പിന്നാലെ പൊലീസും ആദ്യം അമ്പരന്നു. തുടര്‍ന്ന് പൊലീസ് തൃശൂരില്‍ ഹെലികോപ്റ്ററുകള്‍ സ്വന്തമായുള്ളവരെ വിളിച്ച്‌ അന്വേഷിച്ചു. പിന്നീട് അറിയുന്നത് ജില്ലയില്‍ വന്‍ വ്യവസായികളും ബിസിനസ്സുകാരുമായ നാലഞ്ചുപേര്‍ക്ക് ഹെലികോപ്റ്ററും സ്വന്തമായി ചെറുവിമാനങ്ങളുമുണ്ട്. എം.എ.യൂസഫലി, ജോയ് ആലൂക്കാസ്, ബോബി ചെമ്മണ്ണൂര്‍, കല്യാണ്‍ ഗ്രൂപ്പ് ഇവര്‍ക്കൊക്കെ തൃശൂരില്‍ ഹെലികോപ്റ്ററുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ ആയതിനുശേഷം യാത്രകള്‍ തടസ്സപ്പെട്ടതോടെ ഇവയൊക്കെ വെറുതെ ഇട്ടിരിക്കുകയാണ്.

Read Also: ‘ആവശ്യമെങ്കിൽ അവർക്ക് നിയമസഹായം ലഭ്യമാക്കും’: ആയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി സി.പി.ഐ

ഹെലികോപ്റ്റര്‍ ഓടാതിരുന്നാല്‍ യന്ത്രങ്ങള്‍ക്കു കേടുപാടുകള്‍ വരാം. ബാറ്ററിക്കു പ്രശ്‌നമുണ്ടാകാം. അതിനാലാണ് നാലു ഹെലികോപ്റ്ററുകളും നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നത്. ഇതിനു മുന്‍പ് ഇതുപോലെ ഹെലികോപ്റ്റര്‍ തുടരെ തൃശൂരിനു മുകളില്‍ സഞ്ചരിച്ചത് നിയമസഭാതിരഞ്ഞെടുപ്പു പ്രചാരണത്തിനാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഞ്ചാരം ഹെലികോപ്റ്ററില്‍ ആയിരുന്നു. ഇവരില്‍ മിക്കവര്‍ക്കും ശോഭാസിറ്റിയില്‍ വില്ലയോ ഫ്‌ളാറ്റോ ഉണ്ട്. ഇവിടുത്ത ഹെലിപ്പാഡില്‍ നിന്നാണ് ഹെലികോപ്റ്ററുകള്‍ പറന്നുയരുന്നത്. ലോക്ഡൗണ്‍ കഴിയുന്നതുവരെ വരെ ഇടയ്ക്കിടയ്ക്ക് ഈ ഹെലികോപ്റ്ററുകള്‍ നഗരത്തില്‍ വട്ടം കറങ്ങിയേക്കും.

shortlink

Post Your Comments


Back to top button