Latest NewsNewsIndia

കോവിഡ് : ജോലി നഷ്​ടപ്പെട്ട എഞ്ചിനീയർ ഉൾപ്പടെയുള്ള ബിരുദധാരികൾ ഓട ശുചീകരണ ​ജോലിക്കിറങ്ങി

കോവിഡ് കാലത്ത് പലർക്കും ജോലി നഷ്​ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്തിരുന്നു

മുംബൈ : കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിൽ ജോലിയും വരുമാനവും നഷ്​ടപ്പെട്ട യുവാക്കൾ ഓടകൾ വൃത്തിയാക്കാൻ ഇറങ്ങുന്നതായി റിപ്പോർട്ട്​. എഞ്ചിനീയർ ഉൾപ്പടെയുള്ള ബിരുദധാരികളാണ് നിത്യചെലവിന്​ പണം കണ്ടെത്താനായി ഓട ശുചീകരണ ​ജോലിക്കിറങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also  : ഗ്രാമത്തില്‍ ആന്റിജന്‍ ടെസ്റ്റ് സംഘടിപ്പിച്ച ഗ്രാമത്തലവന്റെ തൊണ്ടയില്‍ സ്വാബ് സ്റ്റിക് കുടുങ്ങി

കോവിഡ് കാലത്ത് പലർക്കും ജോലി നഷ്​ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്​ വരുമാനം തേടി ഓട വൃത്തിയാക്കുന്നതുൾപ്പടെയുള്ള ​​ജോലികൾ ചെയ്യാൻ മുംബൈയിലും പരിസര പ്രദേശത്തും ​ ബിരുദധാരികൾ തയാറായതായി വാർത്ത വരുന്നത്​. നഗരത്തിലെ ഓട വൃത്തിയാക്കാൻ കരാറെടുത്ത കമ്പനിയിൽ കഴിഞ്ഞ ദിവസം 20 ബിരുദധാരികളാണ്​ ​ജോലിക്ക്​ കയറിയതെന്നും വാർത്തയിൽ പറയുന്നു. ഇവരിൽ ഐ.ടി മേഖലയിലെ എഞ്ചിനീയറും ഇരട്ട ബിരുദമുള്ളവരും, ബിരുദാനന്തര ബിരുദമുള്ളവരും ഉണ്ടെന്ന് കരാറുകാരൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button