COVID 19Latest NewsNewsInternational

ശരീരഗന്ധത്തിൽ നിന്ന് കോവിഡ് തിരിച്ചറിയാം: ‘കോവിഡ് ‘ അലാറം വികസിപ്പിച്ച് യു കെ യിലെ ഗവേഷണ സംഘം

ലണ്ടൻ: കോവിഡ് 19 ന്റെ സാന്നിധ്യം തിരിച്ചറിയാൻ അലാറം വികസിപ്പിച്ച് യു.കെ.യിലെ ഗവേഷകസംഘം. ‘കോവിഡ് അലാറം’ എന്ന പേരിലാണ് ഉപകരണം നിർമ്മിച്ചിരിക്കുന്നത്. ശരീര ഗന്ധത്തിൽനിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഈ അലാറം സഹായിക്കുമെന്നാണ് ഗവേഷകരുടെ വാദം. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, ഡർഹാം സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ പഠനവുമായി മുന്നോട്ടുവന്നത്.

Also Read:ഇത്തരം സംഗീതം യുവാക്കളെ വഴിതെറ്റിക്കുന്നു: കെ-പോപ് മ്യൂസിക് നിരോധിക്കണമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി

കോവിഡ് ബാധിച്ചതും അല്ലാത്തതുമായ 54 പേരിൽ നടത്തിയ പഠനത്തിലൂടെയാണ് ഉപകരണം വിജയകരമാണെന്ന് ഗവേഷകർ കണ്ടെത്തിയത്. കോവിഡ് അണുബാധയ്ക്ക് വ്യക്തമായ ഗന്ധമുണ്ടെന്നും ശരീരത്തിലെ ദുർഗന്ധം സൃഷ്ടിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങളിലെ (വി.ഒ.സി.) മാറ്റങ്ങൾ വിരലടയാളം വഴി സെൻസറുകൾക്ക് കണ്ടെത്താനാകുമെന്നും ഗവേഷകർ പറയുന്നു.

സ്രവപരിശോധന ഇല്ലാതെതന്നെ കോവിഡ് രോഗിയെ കണ്ടെത്താനാകും എന്നതാണ്. റോബോ സയന്റിഫിക് സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ഈ ഉപകരണത്തിന്റെ പ്രത്യേകത. 30 മിനിറ്റിലെ വായു വിശകലനഫലങ്ങൾ വഴി രോഗബാധിതനായ ഒരാൾ മുറിയിലുണ്ടോയെന്ന് കണ്ടെത്തുന്നതിനും ഈ ഉപകരണം സഹായിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

കോവിഡ് ഭീതിയിൽ ലോക രാജ്യങ്ങൾ ഒന്നടങ്കം വിറച്ചു നിൽക്കുമ്പോൾ ഈ പഠനം നൽകുന്നത് ഒരു പുതിയ പ്രതീക്ഷ തന്നെയാണ്. രണ്ടാം തരംഗത്തിൽ നിന്ന് മുക്തി നേടി മൂന്നാം തരംഗത്തിന്റെ ഭീതിയിലേക്ക് കടക്കുമ്പോൾ പ്രതിരോധിക്കാൻ ഒരു നല്ല മാർഗ്ഗമെന്ന നിലയിലാണ് ഈ ഉപകരണം ലോകവ്യാപകമായി ശ്രദ്ധ നേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button