Latest NewsNewsIndia

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി രാജ്യത്ത് എല്ലാവരും അംഗീകരിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍. അന്യഭാഷാ തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

Read Also : സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു: ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത്

ഒരു പൗരന്‍ രാജ്യത്തെ ഏതു സംസ്ഥാനത്ത് പോയാലും സ്വന്തം റേഷന്‍ കാര്‍ഡുപയോഗിച്ച് ന്യായവില സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നതാണ് സുപ്രധാന നേട്ടമായി സര്‍ക്കാര്‍ പറയുന്നത്. എല്ലായിടത്തും വിരലടയാളം പതിച്ച് തന്നെ കാര്‍ഡുടമയെ തിരിച്ചറിയാനും രേഖപ്പെടുത്താനുമാകും. ഇന്ത്യയിലെല്ലായിടത്തും ഒരേ സെര്‍വറില്‍ നിന്നും വിവരം കൈമാറപ്പെടുമെന്നും കേന്ദ്രസര്‍ക്കാര്‍ അറയിച്ചു.

കൊറോണക്കാലത്ത് സ്വന്തം സംസ്ഥാനം വിട്ട് ജോലിചെയ്യേണ്ടി വരുന്നവര്‍ക്കും ജോലി ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം ഉറപ്പുവരുത്താന്‍ ചെയ്യുന്ന സംവിധാനങ്ങളെപ്പറ്റിയാണ് സുപ്രീം കോടതി ചോദിച്ചത്. 69 കോടി ദരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ ഭക്ഷധാന്യ ലഭ്യതയാണ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button