Latest NewsNewsIndia

യു.പിയിൽ പ്രായമായവരെ സഹായിക്കാൻ ‘എൽഡർലൈൻ പദ്ധതി’: പ്രശംസിച്ച് പ്രധാനമന്ത്രി

രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു പദ്ധതി ആരംഭിക്കുന്നത്

ലക്‌നൗ : പ്രായമായവർക്ക് പിന്തുണയും സഹായവും നൽകാൻ യോഗി സർക്കാർ ആരംഭിച്ച പ്രത്യേക പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എൽഡർലൈൻ’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയിലൂടെ സംസ്ഥാനത്തെ പ്രായമായ ആളുകൾക്ക് വൈകാരിക പരിചരണവും, പിന്തുണയും, നിയമസഹായവുമാണ് യോഗി സർക്കാർ നൽകുന്നത്.

രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു പദ്ധതി ആരംഭിക്കുന്നത്. പദ്ധതി ആരംഭിച്ചത് മുതൽ സർക്കാരിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. വളരെ നല്ല സംരംഭമാണിതെന്നാണ് എൽഡർലൈൻ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. പദ്ധതിയെക്കുുറിച്ച് കുടൂതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടും പ്രധാനമന്ത്രി പങ്കുവെച്ചു.

Read Also  :  ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് അമേരിക്കൻ പ്രസിഡന്റ്‌ സമ്മാനമായിക്കൊടുത്ത സൈക്കിളിന്റെ വില കേട്ടാൽ ഞെട്ടും

പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് സർക്കാരുമായി ബന്ധപ്പെടാൻ ഒരു ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 75 ജില്ലകളിൽ നിന്നായി ദിവസേന 80-90 വരെ കോളുകൾ വരെ ഈ നമ്പറിലേയ്ക്ക് വരാറുണ്ട്. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഏത് സഹചര്യത്തിലും ഏത് സമയത്തും ഈ നമ്പറിലേയ്ക്ക് വിളിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button