KeralaLatest NewsNews

നിര്‍ത്തിയിട്ട ബൈക്കുകളില്‍ നേരം പുലരുമ്പോള്‍ പെട്രോള്‍ ഇല്ല: കള്ളനെ പിടികൂടാനാകാതെ പോലീസ്

പത്തനംതിട്ട: നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം പോകുന്നതായി പരാതി. ബൈക്കുകളില്‍ നിന്ന് രാത്രിയാണ് പെട്രോള്‍ മോഷണം പോകുന്നത്. റാന്നിയിലും പരിസരത്തുമായാണ് പെട്രോള്‍ മോഷണം വ്യാപകമാകുന്നത്.

Also Read: അതിവേഗത്തില്‍ ട്രെയിൻ എത്തുമ്പോഴും പാളത്തിൽ യുവാവിന്റെ അഭ്യാസപ്രകടനം: രക്ഷപ്പെട്ടത് തലനാരിഴക്ക്

പെരുമ്പുഴ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിരവധി ആളുകളുടെ ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം പോയതായാണ് പരാതി. പെട്രോള്‍ മോഷ്ടിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ബര്‍മുഡ ധരിച്ച് മുഖം മറച്ച് കുപ്പിയുമായി നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. എന്നാല്‍ പോലീസിന് ഇതുവരെ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

റാന്നിയിലുള്ള കീപ്പനാല്‍ ലോഡ്ജില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ മോഷണം പോയിരുന്നു. ഇതിന് പുറമെ, ബസ് സ്റ്റാന്‍ഡിലും പരിസരത്തുള്ള വീടുകളിലും നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലെ പെട്രോളും മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ വലിയ സംഘം തന്നെയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button