KeralaLatest NewsNews

സുഹൃത്തിന്റെ ഭാര്യയെ യുവാവ്‌ മുറിയില്‍ ഒളിപ്പിച്ചത് നാല് വര്‍ഷം

പത്ത് വര്‍ഷം പ്രണയിനിയെ മുറിയില്‍ ഒളിപ്പിച്ചതിനു സമാന സംഭവം നിലമ്പൂരില്‍

കോഴിക്കോട്: പ്രണയിനിയെ 10 വര്‍ഷം തന്റെ മുറിയില്‍ ഒളിപ്പിച്ച സംഭവമാണ് ലോകം മുഴുവനും ചര്‍ച്ചാ വിഷയമായത്. ശുചിമുറി പോലുമില്ലാത്ത ഒരു കുടുസു മുറിയില്‍ വീട്ടുകാര്‍ അറിയാതെ 10 വര്‍ഷം എങ്ങനെ ഒളിപ്പിച്ചുവെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചകള്‍. എന്നാല്‍ പലരും ഇത് അംഗീകരിച്ചിട്ടില്ല.

Read Also : ബേപ്പൂരില്‍ നിന്ന് ഒരു മാസം മുന്‍പ് പോയ ബോട്ട് എവിടെയെന്ന് അറിയില്ല: കുടുംബങ്ങളുടെ കാത്തിരിപ്പ് നീളുന്നു

കേരളത്തില്‍ ആദ്യമായല്ല ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് . സുഹൃത്തിന്റെ ഭാര്യയായ കാമുകിയെ ഒരാള്‍ നാല് വര്‍ഷമാണ് മുറിയില്‍ അടച്ചിട്ടത്.  നിലമ്പൂരില്‍  2013 ലാണ്  സമാന സംഭവം ഉണ്ടായത്. യുവതി കുട്ടികളെയും ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കൂടെ പോകുകയായിരുന്നു.

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് യുവാവ് പൊലീസില്‍ പരാതി നല്‍കി. കുറേ അന്വേഷിച്ചെങ്കിലും യുവതിയേയും കാമുകനെയും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ ‘അണ്‍ ട്രേസ്ഡ് വുമണ്‍ മിസിംഗ്’ എന്ന വിഭാഗത്തില്‍പ്പെടുത്തി കേസന്വേഷണം അവസാനിപ്പിച്ചു. സംസ്ഥാനത്തെ പെണ്‍കുട്ടികളെ കാണാതാവുന്നത് പതിവാകുന്നുവെന്ന വാര്‍ത്ത വന്നതോടെ 2017ല്‍ വീണ്ടും യുവതിയെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചു. ഫോണ്‍ നമ്പറുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കമിതാക്കള്‍ ഉള്ള സ്ഥലം കണ്ടെത്തി.

നിലമ്പൂരിനടത്തുള്ള എടക്കരയില്‍ യുവാവ് പണിയെടുക്കുന്ന മരക്കടയിലെത്തി പൊലീസ് ഇയാളെ പിടികൂടി. തുടര്‍ന്ന് വണ്ടിയില്‍ കയറ്റി ഇയാള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് കൊണ്ടുപോയി. ഈ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ആരോ വരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരി ആ വീട്ടില്‍ ആളില്ലെന്നും, വൈകിട്ടേ തിരിച്ചുവരികയുള്ളൂവെന്നും പൊലീസിനോട് പറഞ്ഞു.

പൊലീസ് യുവാവിനെ വണ്ടിയില്‍ നിന്നിറക്കി കൊണ്ടുവന്നു. വീടിന്റെ വാതില്‍ തുറന്നു. വീടിനകത്തെ ഒരു മുറി അടഞ്ഞുകിടക്കുകയാണ്. വാതില്‍ തുറക്ക് മാറാട് നിന്ന് സാറന്മാര്‍ വന്നിട്ടുണ്ടെന്ന് യുവാവ് പറഞ്ഞതും, യുവതി വാതില്‍ തുറന്നു. യുവതിയെ കണ്ട് അയല്‍ക്കാരും നാട്ടുകാരുമൊക്കെ ഞെട്ടി.

നാല് വര്‍ഷം ആരുമറിയാതെയാണ് ഇയാള്‍ കാമുകിയെ മുറിയില്‍ താമസിപ്പിച്ചത്. രാവിലെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യും. വസ്ത്രങ്ങള്‍ അകത്തുനിന്ന് അലക്കി ടെറസിലോ വീടിനകത്തോ ഉണക്കാനിടും. ചില ദിവസങ്ങളില്‍ ജോലി കഴിഞ്ഞ് സമീപത്തെ പൂക്കടയില്‍നിന്ന് മുല്ലപ്പൂവും വാങ്ങിയാണ് യുവാവ് പോവാറുള്ളത്. ഒറ്റയ്ക്ക് താമസിക്കുന്നയാള്‍ക്ക് എന്തിനാണ് മുല്ലപ്പൂവെന്നു ചോദിച്ച് കൂട്ടുകാര്‍ കളിയാക്കാറുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button