Latest NewsKeralaNews

കെ. സുരേന്ദ്രനെ വേട്ടയാടിയാല്‍ പിണറായിക്ക് മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് ബിജെപിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : കെ.സുരേന്ദ്രനെ കേസുകളുടെ പേരില്‍ വേട്ടയാടിയാല്‍ മക്കളെ കാണാന്‍ പിണറായിക്ക് ജയിലില്‍ പോകേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ. എന്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ബി.ജെ.പി സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിലായിരുന്നു മുഖ്യമന്ത്രിക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

Read Also : പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്‌ഫോടക ശേഖരം: സംഭവം കേരള പോലീസ്‍ അറിഞ്ഞത് വളരെ വൈകി

ബി.ജ.പിക്കെതിരെ അഹങ്കാരവുമായി പിണറായി വിജയന്‍ വന്നാല്‍ ജനാധിപത്യ കേരളം തിരിച്ചടിക്കുമെന്നും രാധാകൃഷ്ണന്‍ വെല്ലുവിളിച്ചു.കേരളം അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്തെ ഇടതുമുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കാന്‍ ശ്രമം നടക്കുന്നതായും എ.എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കൊടകര കുഴല്‍പ്പണ വേട്ടയുമായി ബന്ധപ്പെട്ട് നിരന്തരം ബിജെപി ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് എ.എന്‍ രാധാകൃഷ്ണന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button