KeralaCinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

മയക്കുമരുന്ന് ഉപയോഗം: നടിയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ

നടി സുഹൃത്തുക്കളോടൊപ്പം മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ പാർട്ടി നടത്തുകയായിരുന്നു

മുംബൈ: നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗിച്ച കേസിൽ നടി നയരാ ഷായെയും സുഹൃത്ത് ആഷിക് സാജിദ് ഹുസൈനെയും പോലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

നടിയും സുഹൃത്തും നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി മുൻപ് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഞായറാഴ്ച ജന്മദിനം ആഘോഷിക്കുകയായിരുന്ന നടി സുഹൃത്തുക്കളോടൊപ്പം മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ പാർട്ടി നടത്തുകയായിരുന്നു. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചപ്പോൾ മുംബൈ പോലീസ് റെയ്ഡ് നടത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹോട്ടൽ മുറിയിൽ നിന്ന് നടിയും സുഹൃത്തും മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു. നടിയുടെ വൈദ്യപരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ച അളവിനേക്കാൾ കൂടുതൽ മരുന്നുകൾ നടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയാൽ കേസ് ഗുരുതരമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബാന്ദ്ര കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് നടിയെ പിന്നീട് പോലീസ് വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button