Latest NewsNewsIndia

പിടിച്ചെടുത്ത നൂറിലധികം സൈലൻസറുകൾ തവിടുപൊടിയാക്കി മുംബൈ പൊലീസ്: നീക്കം ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി

റോഡ് സുരക്ഷാ കാമ്പയിൻ നടത്തുന്നതിനിടെ പൊലീസ് നിരവധി അനധികൃത സൈലൻസറുകൾ ഘടിപ്പിച്ച മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തിരുന്നു.

മുംബൈ: ട്രാഫിക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്ത നൂറിലധികം അനധികൃത സൈലൻസറുകൾ മുംബൈ പൊലീസ് റോഡ് റോളർ ഉപയോഗിച്ച് പരസ്യമായി തകർത്തു. തുടർന്ന് സാധാരണ സൈലൻസറുകൾ ഘടിപ്പിച്ച മോട്ടോർ സൈക്കിളുകൾ പൊലീസ് ഉടമകൾക്ക് കൈമാറി. നഗരത്തിൽ ശബ്‍ദ മലിനീകരണത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് ഇത്രയധികം അനധികൃത സൈലൻസറുകൾ തകർത്തതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Also read: പി.ടി തോമസ് നിലപാടുകളിൽ ഉറച്ച് നിന്ന നേതാവെന്ന് മുഖ്യമന്ത്രി, ഇടിമുഴക്കം സൃഷ്ടിച്ച നേതാവെന്ന് വി.ഡി സതീശൻ

റോഡ് സുരക്ഷാ കാമ്പയിൻ നടത്തുന്നതിനിടെ പൊലീസ് നിരവധി അനധികൃത സൈലൻസറുകൾ ഘടിപ്പിച്ച മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തിരുന്നു. അനധികൃത സൈലൻസറുകൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ ട്രാഫിക് ജോയിന്റ് പൊലീസ് കമ്മീഷണർ രാജ്വർധൻ സിൻഹ ഉത്തരവിടുകയായിരുന്നു. പിടിച്ചെടുത്ത മോട്ടോർ സൈക്കിൾ മോഡലുകൾ പൊലീസ് വെളിപ്പെടുത്തിയില്ലെങ്കിലും നശിപ്പിച്ച സൈലൻസറുകൾ റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകളുടേത് ആണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പൊതുനിരത്തുകളിൽ ആഫ്റ്റർ മാർക്കറ്റ് സൈലൻസറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ആഫ്റ്റർ മാർക്കറ്റ് സൈലൻസറുകൾ സ്റ്റോക്ക് സൈലൻസറുകളെക്കാൾ കൂടുതൽ ശബ്ദമലിനീകരണം സൃഷ്ടിക്കും. മുൻപും നിരവധി റോയൽ എൻഫീൽഡ് റൈഡർമാർ ആഫ്റ്റർ മാർക്കറ്റ് സൈലൻസറുകൾ ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button