KeralaLatest NewsNews

പാലത്തായി പീഡന കേസ് , സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതി പത്മരാജന്‍ : കേസിനു പിന്നില്‍ രാഷ്ട്രീയ വിരോധം

കൊച്ചി: പാലത്തായി പീഡന കേസില്‍ തന്നെ പ്രതിയാക്കിയതിനു പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്ന ആരോപണവുമായി പ്രതി പത്മരാജന്‍. കേസില്‍ ശരിയായ അന്വേഷണം നടത്താതെയാണ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പത്മരാജന്‍ പറയുന്നു. അതുകൊണ്ട് തന്നെ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പത്മരാജന്റെ ആവശ്യം.

Read Also : രാജ്യദ്രോഹക്കേസിൽ കേന്ദ്രസർക്കാർ നിലപാട് നിർണ്ണായകം: ഐഷ സുല്‍ത്താനയ്ക്ക് കുരുക്ക് മുറുകുന്നു

അതേസമയം, കേസില്‍ സിബിഐയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് കോടതി തേടി. മൂന്നാഴ്ചയ്ക്കുളളില്‍ ഹര്‍ജി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. 2020 മാര്‍ച്ച് 16ന് കണ്ണൂരില്‍ പഠിക്കുന്ന സ്‌കൂളില്‍വെച്ച് പത്ത് വയസുകാരിയായ കുട്ടിയെ അദ്ധ്യാപകനായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിച്ചുവെന്നതായിരുന്നു പാലത്തായി കേസ്. സംഭവത്തില്‍ അറസ്റ്റിലായ പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയിരുന്നില്ല. തുടര്‍ന്ന് 2020 ജുലായ് 16 ന് പത്മരാജന്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button