Latest NewsNewsIndia

‘ശ്രീരാമന്‍ എന്നാല്‍ നീതി, സത്യം, വിശ്വാസം എന്നാണ്’: വിശ്വാസ വഞ്ചന പൊറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

അയോധ്യയിലെ വിജേശ്വര്‍ പ്രദേശത്ത് 12,080 ചതുരശ്രമീറ്റര്‍ സ്ഥലംവാങ്ങിയത് സംബന്ധിച്ച ഇടപാടിലാണ് അഴിമതി ആരോപണം.

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീരാമന്റെ പേരിലുള്ള വഞ്ചന അന്യായമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ‘ശ്രീരാമന്‍ എന്നാല്‍ നീതി, സത്യം, വിശ്വാസം എന്നാണ്. അദ്ദേഹത്തിന്‍റെ പേരിലുള്ള വിശ്വാസവഞ്ചന കടുത്ത അനീതിയാണ്’-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രണ്ട് കോടി രൂപ വിലമതിക്കുന്ന ഭൂമി ഇടനിലക്കാരില്‍ നിന്നും 18.5 കോടി രൂപയ്ക്ക് വിലയ്ക്ക് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് വാങ്ങിയതില് വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Read Also: പേരക്കുട്ടിയുടെ മുന്നില്‍ വച്ച്‌ കൂട്ടബലാല്‍സംഗം ചെയ്‌തു: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെ 60-കാരി

എന്നാൽ മാര്‍ച്ച്‌ 18 ന് രാത്രിയോടെ രണ്ട് കോടി രൂപ നല്‍കി രവിമോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ വാങ്ങിയ ഭൂമി മിനിറ്റുകള്‍ക്കകം 18.5 കോടിക്ക് ട്രസ്റ്റ് വാങ്ങിയെന്നും ഇക്കാര്യം സി.ബി.ഐ അന്വേഷിക്കണമെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് തേജ് നാരായണ്‍ പാണ്ഡെ ആവശ്യപ്പെട്ടത്. അയോധ്യയിലെ വിജേശ്വര്‍ പ്രദേശത്ത് 12,080 ചതുരശ്രമീറ്റര്‍ സ്ഥലംവാങ്ങിയത് സംബന്ധിച്ച ഇടപാടിലാണ് അഴിമതി ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button