COVID 19Latest NewsNewsInternational

ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38.27 ലക്ഷം കടന്നു. ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. പതിനാറ് കോടി പതിനൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ ഒരു കോടി പത്തൊൻപത് ലക്ഷം പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 6.15 ലക്ഷം പേരാണ് കോവിഡ് മൂലം മരിച്ചത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും അമേരിക്കയിലാണ്. മൂന്ന് കോടി നാൽപത്തിമൂന്ന് ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. ബ്രസീലാണ് മരണസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ളത്. രാജ്യത്ത് 4.88 ലക്ഷം പേരാണ് രോഗം ബാധിച്ച് മരിച്ചത്.

ഇന്ത്യയിൽ മരണനിരക്ക് കുതിച്ചുയരുകയാണ്. ഇതുവരെ 3.77 ലക്ഷം പേരാണ് മരിച്ചത്. ഇതിൽ 2.1 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഏപ്രിൽ ഒന്നിന് ശേഷമാണ്. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. നിലവിൽ 9.73 ലക്ഷം പേർ മാത്രമാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button