Latest NewsNewsInternational

അമേരിക്കയില്‍ വെടിവെയ്പ്പ് : നാല് പേര്‍ക്ക് ദാരുണാന്ത്യം

ചിക്കാഗോ; അമേരിക്കയിലെ ചിക്കാഗോയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വീട്ടിലാണ് വെടിവെയ്പ്പ് നടന്നത്. മരിച്ചവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Read Also : കോവിഡ് വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

ചൊവ്വാഴ്ച പുലര്‍ച്ചെ 5.42 ഓടെയാണ് എംഗല്‍വുഡ് പരിസരത്തുള്ള വീട്ടില്‍ വെടിവെയ്പ്പുണ്ടായത്. വാക്ക് തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം. വെടിവെയ്പ്പില്‍ 25 കാരനായ ഒരാള്‍ക്കും മറ്റൊരു യുവാവിനും തലയുടെ പിന്നിലാണ് വെടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവെയ്പ്പില്‍ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മറ്റൊരു 23 കാരനും വെടിയേറ്റിട്ടുണ്ട്. ഇയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button