KeralaLatest NewsNews

നടൻ സിദ്ദിഖിൽ നിന്നും മോശം അനുഭവം നേരിട്ടതിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിട്ട രേവതി സമ്പത്തിനു സംഭവിച്ചത്: അഞ്ജു പാർവതി

ഒരു പോസ്റ്റിലെ ഇല്ലാത്ത റേപ്പ് ജോക്ക് പരതി ബഹിഷ്കരണവുമായി ഇറങ്ങിയ എല്ലാം വായിൽ പുഴുങ്ങിയ പഴവുമായി ഇരിപ്പാണ്. ഇതാണ് പ്രബുദ്ധ കേരളം

കഴിഞ്ഞ ദിവസം തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചവരുടെ പേരുകൾ നടി രേവതി സമ്പത്ത് വെളിപ്പെടുത്തിയിരുന്നു. പ്രമുഖ നടനും സംവിധായകനും ഇടത് നേതാവും ഉൾപ്പെടെ 14 പേരുകളാണ് താരം വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെതിരെ സാംസ്കാരിക കേരളത്തിലെ നായകന്മാർ ഒന്നും തന്നെ പ്രതികരണവുമായി രംഗത്തു വന്നിട്ടില്ല.

രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ ഒരു പോസ്റ്റിലെ ഇല്ലാത്ത റേപ്പ് ജോക്ക് ആഘോഷമാക്കിയവർ പ്രമുഖ നടൻ സിദ്ധിഖിനെതിരെ നടത്തിയ വെളിപ്പെടുത്തൽ കണ്ടെന്നു കാണിക്കുന്ന ഇരട്ടത്താപ്പ് നയത്തെ പരിഹസിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

read also: കെജ്രിവാളിന്റെ വസതിയ്ക്ക് മോടി കൂട്ടാന്‍ അനുവദിച്ചത് കോടികള്‍: രൂക്ഷവിമര്‍ശനവുമായി ബിജെപി

”പണിക്കരുടെ പോസ്റ്റിൽ മാന്തിയെടുത്ത റേപ്പ് ജോക്കിന്റെ പേരിൽ ചാനൽ ബഹിഷ്കരണമൊക്കെ ആഹ്വാനം ചെയ്ത പ്രമുഖ വക്കീലും ടീംസും സകലമാന ഫ്രോഡ് സ്ത്രീപക്ഷവാദികളും ഓഫ് സ്റ്റേജാണ്. ആ ഓഫ് സ്റ്റേജ് മുങ്ങലിനൊരു കാരണമുണ്ട്. അവരുടെയൊക്കെ ടീമിലുള്ള രേവതി സമ്പത്ത് എന്ന ജൂനിയർ നടി പതിനാലുപേരുടെ നീണ്ട ലിസ്റ്റ് ഇട്ടിട്ടുണ്ട്. അവരെ സെക്ഷ്വലി – വെർബലി – മെന്റലി ആയിട്ടൊക്കെ അബ്യൂസ് ചെയ്ത ആ പതിനാലു പേരിൽ പ്രമുഖ നടനുണ്ട് ,അവാർഡു നേടിയ സംവിധായകനുണ്ട് ,സീരിയൽ ആർട്ടിസ്റ്റുണ്ട്, പോലീസ് ഓഫീസറുണ്ട് , ഒടുവിൽ ബോബനും മോളിയിലെയും പോലെ ഏത് ഫ്രെയിമിലുമുളള നായയ്ക്ക് സമാനം പീഡനങ്ങളിൽ ഒഴിച്ചുകൂട്ടാനാവാത്ത അവിഭാജ്യ ഘടകമായ ഒരു ഡി വൈ എഫ് ഐ സഖാവുമുണ്ട്. പച്ചയ്ക്ക് ഇത്രയും പ്രമുഖരുടെ പേരു വിവരം കൂട്ടത്തിലുള്ള ഒരുവൾ വിളിച്ചു പറഞ്ഞിട്ട് ഇവിടെ എന്തെങ്കിലും സംഭവിച്ചോ ? ഏതെങ്കിലും സാംസ്കാരിക നായകൻ ഇതിനെതിരെ കമാന്നൊരക്ഷരം മിണ്ടിയോ ? ഏതെങ്കിലും സ്ത്രീപക്ഷവാദി ഈ ലിസ്റ്റിലെ പ്രമുഖന്മാരിൽ ഒരുവനെതിരെ എന്തെങ്കിലും ബഹിഷ്കരണം ആഹ്വാനം ചെയ്തോ ? ഇല്ല ! അതാണ് സ്ത്രീസുരക്ഷയ്ക്ക് വന്മതിലു കെട്ടിയ കേരളത്തിലെ നവോത്ഥാനം.

ഇടതുപക്ഷ സഹയാത്രികയായ ഒരുവളെ പീഡിപ്പിച്ച ആ പതിനാലു പേരിൽ പേരിനെങ്കിലും പ്രമുഖനായ ഒരു കോൺ- ബി.ജെ.പി നടനോ സംവിധായകനോ ഒന്നും വേണ്ട അവസാനമുള്ള വാർഡ് മെമ്പർ എങ്കിലും വലതനായിരുന്നെങ്കിൽ എന്തായിരുന്നേനേ അവസ്ഥ ? ഞങ്ങടെ സ്വന്തം കുട്ടിയെ ഞങ്ങടെ സ്വന്തം പാളയത്തിലുള്ളവർ പീഡിപ്പിക്കുമ്പോൾ ആ പീഡനം ഒരു പീഡനമേയല്ല പുള്ളേ😂 റേപ്പ് ജോക്ക് ആഘോഷിച്ച ഒറ്റ ഒരെണ്ണം യഥാർത്ഥ റേപ്പിനെ കണ്ടിട്ടില്ല. പതിനേഴു പേർ മീ റ്റു ആരോപണമുന്നയിച്ചതിന്റെ പേരിൽ തമിഴനായ വൈരമുത്തുവിനെതിരെ കാഹളം മുഴക്കിയ ഒറ്റയെണ്ണത്തിനെയും പതിനാലു പേരുകൾ അക്കമിട്ടു നിരത്തിയ രേവതിയുടെ പോസ്റ്റിനു കീഴെ കാണുന്നേയില്ല.

വലതുപക്ഷത്ത് എന്ത് അനീതി കണ്ടാലും സൂര്യനസ്തമിക്കുന്നതിനു മുമ്പേ പോസ്റ്റിട്ടു പ്രതികരിക്കുന്ന പേരടി സഖാവ് ഷൈലന്റാണ്. ഉണ്ണി മുകുന്ദന്റെ ഹനുമാൻ ജയന്തി പോസ്റ്റിൽ വെറുതെ വന്ന് ചൊറിഞ്ഞ കീഴാറ്റൂർ മൗനത്തിലാണ്. രമ്യാ ഹരിദാസ് എം.പിയെ ട്രോളി പേരെടുക്കാൻ ശ്രമിച്ച ഇർഷാദിനെയും കാണാനില്ല. കാരണം പട്ടികയിലുള്ള പ്രമുഖരിൽ ഭൂരിഭാഗവും ഇടതരാണ്. സിദ്ദിഖ്, ആഷിഖ് മാഹി, ഷിജു, പാദുഷ്, ഷനൂബ്, തുടങ്ങിയ പേരുകൾ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടതുമാണ്. അപ്പോൾ ഷൈലന്റാവാതെ എന്ത് ചെയ്യും ?

2019 ൽ മീ റ്റൂ കൃാമ്പയിന്റെ ഭാഗമായി രേവതി സിദ്ധിഖിന്റെ പേര് ആരോപിച്ചിരുന്നു.രണ്ട് വർഷം മുൻപ് തിരുവനന്തപുരം നിള തീയേറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടുവെന്നും ഫേസ് ബുക്ക് പോസ്റ്റ് ചെയ്തതാണ് . എന്നിട്ട് ആ നടനെതിരെ എന്തെങ്കിലും നടപടി , ( നടപടി പോട്ടെ, കാരണം പീഡനാരോപിതനായ സഖാവ് ഷൊർണൂർ എം.എൽ എ ആയിരുന്ന നാടാണ് ) അല്ലെങ്കിൽ ഏതെങ്കിലും തരത്തിലെ പ്രതിഷേധം / ബഹിഷ്കരണം നടന്നോ ? ഒന്നുമില്ല. ! നദിയെന്ന പീഡോഫീൽ മുതൽ സജിതാ മഠത്തിലിന്റെ ഭർത്താവ് റൂബിൻ ഡിക്രൂസ് വരെ മീ റ്റൂ ആരോപണത്തിൽ പെട്ടവരാണെങ്കിലും തലയ്ക്ക് മീതേയുളള ചെങ്കൊടി സംരക്ഷണമൊരുക്കുന്നതിനാൽ അവന്മാരെല്ലാം പൊതു സമൂഹത്തിൽ മാന്യന്മാരാണ്. ഒരു പോസ്റ്റിലെ ഇല്ലാത്ത റേപ്പ് ജോക്ക് പരതി ബഹിഷ്കരണവുമായി ഇറങ്ങിയ എല്ലാം വായിൽ പുഴുങ്ങിയ പഴവുമായി ഇരിപ്പാണ്. ഇതാണ് പ്രബുദ്ധ കേരളം😂😂😂 ഇതാണ് നെന്മയുള്ള കേരളം😂😂😂”

അഞ്ജു പാർവതി

shortlink

Related Articles

Post Your Comments


Back to top button