Latest NewsNewsIndia

കെജ്രിവാളിന്റെ വസതിയ്ക്ക് മോടി കൂട്ടാന്‍ അനുവദിച്ചത് കോടികള്‍: രൂക്ഷവിമര്‍ശനവുമായി ബിജെപി

ബിജെപി നേതാവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ രേഖകള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മോടി കൂട്ടാനായി കോടികള്‍ അനുവദിച്ചതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ബിജെപി നേതാവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ പുറത്തുവിട്ടു.

Also Read: കോവിഡ് അനന്തര രോഗങ്ങളിൽ വർധന: സംസ്ഥാന പോസ്റ്റ് കോവിഡ് ക്ലിനിക്കുകളെക്കുറിച്ച് വിശദീകരണവുമായി ആരോഗ്യ മന്ത്രി

ഒരു ലിറ്റര്‍ ശുദ്ധമായ വെള്ളത്തിന് വേണ്ടി ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ കെജ്രിവാള്‍ തന്റെ വസതിയില്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുകയാണെന്ന് ജിന്‍ഡാല്‍ കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി തന്റെ വസതിയുടെ മുഖം മിനുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാളിന്റെ ഔദ്യോഗിക വസതിയ്ക്ക് പുറത്തുനിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടത്.

കരാറുകാരന് 8,61,63,422 രൂപ അനുവദിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഞെട്ടിക്കുന്നതാണെന്ന് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയുടെ വസതി സംരക്ഷിക്കാനും പരിപാലിക്കാനുമായി കോടിക്കണക്കിന് രൂപ ഡല്‍ഹി സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെന്നും പിന്നെ എന്തിനാണ് നികുതിദായകരുടെ പണം ഉപയോഗിച്ച് ഇത്തരത്തിലൊരു മോടി പിടിപ്പിക്കലെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും ജിന്‍ഡാല്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button