Latest NewsNewsIndia

മാസ്‌ക് ധരിക്കാത്തതിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരൻ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

അഹമ്മദാബാദ് : സൂറത്തിലെ പല്‍സാനയിലാണ് സംഭവം. യുവതിയെ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പൊലീസുകാരന്‍ പീഡിപ്പിച്ചെന്നാണ് പരാതി.

Read Also : രാജ്യത്ത് ആദ്യമായി 5ജി ട്രയല്‍ പരീക്ഷണം ആരംഭിച്ച് എയർടെൽ 

ഉമര്‍പദ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നരേഷ് കപാഡിയയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. പല്‍സാന എന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിന് പകരം നവസാരി റോഡില്‍ കൊണ്ടുപോയി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്താണ് തുടര്‍ച്ചയായി പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button