Latest NewsNewsIndia

കുടിപ്പക: പിടികിട്ടാ പുള്ളിയായ ഗുണ്ടയെ മറ്റൊരു ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വടിവഴകൻ എന്ന ഗുണ്ടയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്

ചെന്നൈ: പിടികിട്ടാപുള്ളിയായ ഗുണ്ടയെ മറ്റൊരു ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വടിവഴകൻ എന്ന ഗുണ്ടയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

Read Also: വീഡിയോ ചെയ്യുന്നതിനിടയില്‍ കസേരയ്ക്കുള്ളില്‍ കുടുങ്ങിയ യുവതി: രക്ഷിക്കാൻ അഭ്യർത്ഥിച്ച് ലൈവിൽ

മോഷണം, റിയൽ എസ്‌റ്റേറ്റ് തട്ടിപ്പ്, കൊലപാതകം എന്നിങ്ങനെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ചെന്നൈ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു ഇയാളെ. ചെന്നൈ ചേത്‌പേട്ടിൽ ആഡംബര വില്ലകൾ മാത്രമുള്ള പിഎച്ച് സ്ട്രീറ്റിലെ ഒരു വ്യവസായിയുടെ ഫ്‌ളാറ്റിൽ ചർച്ചയ്ക്ക് എത്തിയ വടിവഴകനെ ഫ്‌ളാറ്റിൽ നിന്ന് വിളിച്ചിറക്കി നാലംഗ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഒരാഴ്ച്ച മുൻപ് വടിവഴകനും ഗുണ്ടാ സംഘങ്ങളും തമ്മിൽ കയ്യാങ്കളി നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

Read Also: തീവ്രവാദത്തെ പിഴുതെറിയാന്‍ കൂട്ടായ സഹകരണം ആവശ്യം: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button