Latest NewsIndia

മു​സ്‌​ലിംവ​യോ​ധി​ക​നെ ജയ് ശ്രീറാം വിളിക്കാത്തതിന് ആ​ക്ര​മി​ച്ചെ​ന്ന് പോ​സ്റ്റ്: ട്വി​റ്റ​റി​നും രാഹുലിനുമെ​തി​രെ കേ​സ്

അ​ബ്ദു​ള്‍ സ​മ​ദി​നെ മർദ്ദിച്ചവരിൽ മുസ്ലീങ്ങളും ഹിന്ദുക്കളും ഉൾപ്പെട്ടിരുന്നു. ഇ​യാ​ള്‍ വി​റ്റ മ​ന്ത്ര​ച്ച​ര​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മർദ്ദനം

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മു​സ്‌​ലിം വ​യോ​ധി​ക​ന്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം വ്യാജമായി റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും ട്വി​റ്റ​റി​നു​മെ​തി​രെ സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്‌ ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ബ്ദു​ള്‍ സ​മ​ദ് എ​ന്ന​യാ​ള്‍​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഇദ്ദേഹത്തെ ബ​ലം​പ്ര​യോ​ഗി​ച്ച്‌ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി താ​ടി​മു​റി​ച്ചെ​ന്നും ‘വ​ന്ദേ​മാ​ത​രം’, ‘ജ​യ് ശ്രീ ​റാം’ എ​ന്നി​ങ്ങനെ വി​ളി​പ്പി​ച്ചെ​ന്നും വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി കു​ടി​ലി​ല്‍ പൂ​ട്ടി​യി​ട്ടെ​ന്നും ആയിരുന്നു മാധ്യമങ്ങളും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരും ട്വീറ്റ് ചെയ്തത്.

ഇതിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ രംഗത്തെത്തിയിരുന്നു. ‘സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​ത്തി​നു പ്രേ​രി​പ്പി​ക്കു​ക എ​ന്ന വ്യ​ക്ത​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ട്വീ​റ്റു​ക​ള്‍ പ​ങ്കു​വ​ച്ച​തെ​ന്ന് എ​ഫ്‌​ഐ​ആ​ര്‍ പ​റ​യു​ന്നു. യഥാർത്ഥത്തിൽ അ​ബ്ദു​ള്‍ സ​മ​ദി​നെ മർദ്ദിച്ചവരിൽ മുസ്ലീങ്ങളും ഹിന്ദുക്കളും ഉൾപ്പെട്ടിരുന്നു. ഇ​യാ​ള്‍ വി​റ്റ മ​ന്ത്ര​ച്ച​ര​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.
സം​ഭ​വ​ത്തി​ല്‍ ട്വി​റ്റ​റി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

മ​ത​സ്പ​ര്‍​ദ വ​ള​ര്‍​ത്തു​ന്ന പോ​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ട്വി​റ്റ​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ട്വി​റ്റ​റി​നും മ​റ്റ് എ​ട്ടു പേ​ര്‍​ക്കും എ​തി​രെ 153, 153A, 295 A, 120B, 34 എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​യ റാ​ണ അ​യൂ​ബ്, സ​ബാ ന​ഖ്‌​വി, മു​ഹ​മ്മ​ദ് സു​ബൈ​ര്‍, വാ​ര്‍​ത്താ പോ​ര്‍​ട്ട​ലാ​യ ദി ​വ​യ​ര്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ല്‍​മാ​ന്‍ നി​സാ​മി, ഷ​മ മു​ഹ​മ്മ​ദ്, മ​സ്കൂ​ര്‍ ഉ​സ്മാ​നി എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ഗാ​സി​യാ​ബാ​ദ് ലോ​ണി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഓ​ണ്‍​ലൈ​ന്‍ വാ​ര്‍​ത്താ പ്ര​സി​ദ്ധീ​ക​ര​ണ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന പു​തി​യ കേ​ന്ദ്ര നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്ക​ത്തി​ന് പ്ലാ​റ്റ്ഫോ​മി​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന ആ​ദ്യ സം​ഭ​വ​മാ​ണി​ത്. പു​തി​യ ഐ​ടി നി​യ​മ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ട്വി​റ്റ​ര്‍ ഇ​തു​വ​രെ ത​യാ​റാ​കാ​ത്ത​തി​നാ​ല്‍ ഉ​ള്ള​ട​ക്കു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ ട്വീ​റ്റ് ചെ​യ്തെ​ന്നും സം​ഭ​വ​ത്തി​ന് സാ​മു​ദാ​യി​ക നി​റം ന​ല്‍​കി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് കേ​സ്. രാഹുൽ ഗാന്ധിയും സമാനമായ ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button