Latest NewsKerala

ബാബു അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയില്‍

മത്സരം ശബരിമല അയ്യപ്പനും എം. സ്വരാജും തമ്മിലാണെന്നും സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്നും കെ ബാബു പ്രചരിപ്പിച്ചു.

കൊച്ചി : തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. ബാബു ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു. അതിനാല്‍ കെ ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിച്ച്‌ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

അയ്യപ്പന് ഒരു വോട്ട് എന്ന് അടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പാണ് കെ ബാബു മണ്ഡലത്തില്‍ വിതരണം ചെയ്തത് എന്ന് ഹര്‍ജിയില്‍ പറയുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം. സ്വരാജും തമ്മിലാണെന്നും സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്നും കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യന്റെ പേര് ഉപയോഗിച്ചു എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അഡ്വക്കേറ്റ് കെ എസ് അരുണ്‍കുമാര്‍, പി കെ വര്‍ഗീസ് എന്നിവരാണ് സ്വരാജിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം സിപിഎമ്മിന്റെ തിളക്കമാർന്ന വിജയത്തിനിടയിലും സ്വരാജിന്റെ തോൽവി സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button