KeralaLatest NewsNews

മന്ത്രി എ.കെ. ശശീന്ദ്രന് വീരപ്പന്‍ പുരസ്കാരം സമ്മാനിച്ച്‌ എന്‍.സി.കെ

തട്ടിപ്പ് കേസിലെ പ്രതികളായ മംഗോ ഫോണ്‍ ഉടമകളുമായ് അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്തത് എന്തിനെന്ന് ഇപ്പോഴത്തെ വനം വകുപ്പ് മന്ത്രി വ്യക്തമാക്കണം

എറണാകുളം: ചരിത്ര വിജയം നേടി അധികാരത്തിൽ കയറിയ രണ്ടാം പിണറായി സർക്കാരിന് തലവേദനയായി മരംമുറിക്കല്‍ വിവാദം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറങ്ങിയ ഉത്തരവിന്റെ മറവിൽ കോടിക്കണക്കിനു വിലയുള്ള തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ചു കടത്തിയിരുന്നു. വനം കൊള്ളനടത്തിയതിലൂടെ രണ്ടാം പിണറായി സര്‍ക്കാരിലെ ഏറ്റവും മികച്ച അഴിമതി മന്ത്രിക്കുള്ള അവാര്‍ഡ് മന്ത്രി എ.കെ. ശശീന്ദ്രന് നൽകുകയാണ് എന്‍.സി.കെ പാര്‍ട്ടി പ്രവര്‍ത്തകർ.

ഏറ്റവും മികച്ച അഴിമതി മന്ത്രിക്കുള്ള വീരപ്പന്‍ പുരസ്കാരം എ.കെ. ശശീന്ദ്രന് പ്രതിഷേധക്കാര്‍ പ്രതീകാത്മകമായി നല്‍കുകയായിരുന്നു. എറണാകുളം പാലാരിവട്ടം ഫോറെസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരത്തിലായിരുന്നു പ്രതീകാത്മകമായി പുരസ്കാരം സമ്മാനിച്ചത്.

read also: രാഹുൽ ഗാന്ധിയുടെ അറിവിന് മുന്നില്‍ ആര്യഭടനും അരിസ്‌റ്റോട്ടിലും പോലും തലകുനക്കും : പരിഹസിച്ച് ഹര്‍ഷവര്‍ധന്‍

കേരള സംസ്ഥാനം രൂപം കൊണ്ട ശേഷമുണ്ടായ ഏറ്റവും ആസൂത്രിതവും സംഘടിതവുമായ വനം കൊള്ളയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നതെന്നും എൻസിപി നേതാവ് വിമർശിച്ചു. ‘അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ ന്യായികരിച്ചു മന്ത്രി അവശനായി മാറിയിരിക്കുകയാണ്. ഈ കൊള്ളക്ക് പിന്നില്‍ മുന്‍ ഗതാഗത വകുപ്പ് മന്ത്രിയുടെയും ഒത്താശയും പിന്തുണയും ഉണ്ടായിരുന്നു. വനം കൊള്ളക്ക് ചുക്കാന്‍ പിടിച്ചവരും നിരവധി തട്ടിപ്പ് കേസിലെ പ്രതികളായ മംഗോ ഫോണ്‍ ഉടമകളുമായ് അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്തത് എന്തിനെന്ന് ഇപ്പോഴത്തെ വനം വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നും’ എന്‍.സി.കെ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് പാറപ്പുറം ആവശ്യപ്പെട്ടു.

https://www.facebook.com/NCKErnakulamDC/posts/156417219855052

shortlink

Related Articles

Post Your Comments

Related Articles


Back to top button