COVID 19Latest NewsNewsIndia

രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ കണക്കുകൾ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,224 പേർക്കാണ്. രോഗം ബാധിച്ച് 2542 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 1,07,628 പേരാണ്.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,96,33,105 ആയി. ഇതില്‍ 2,83,88,100 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,79,573 ആയി. നിലവില്‍ 8,65,432 പേരാണ് ആശുപത്രികളിലും വീടുകളിലുമായി കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 26,19,72,014 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button