Latest NewsNewsIndiaCrime

കോടികൾ വിലവരുന്ന തിമിംഗല ഛർദി വിൽക്കാൻ ശ്രമം: പ്രതികൾ പിടിയിൽ

മുംബൈ: മുംബൈയിൽ അനധികൃതമായി 2.7 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി അഥവാ ആംബർഗ്രിസ്​ വിൽക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. മുലുന്ദിൽ ബുധനാഴ്ചയാണ്​ സംഭവം നടന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ​ക്രൈംബ്രാഞ്ചും വനം വകുപ്പ്​ ഉദ്യോഗസ്ഥരും നടത്തിയ റെയ്​ഡിലാണ്​ 2.7 കിലോ വരുന്ന തിമിംഗല ഛർദി പ്രതികളിൽ നിന്ന് പിടികൂടിയത്​. കൂടുതൽ പരിശോധനക്കായി തിമിംഗല ഛർദിയുടെ സാമ്പിളുകൾ മറൈൻ ബയോളജിസ്റ്റിലേക്ക്​ അയച്ചു.

വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ഒന്നാണ്​ ആംബർഗ്രിസ്​. പെർഫ്യൂം നിർമിക്കുന്നതിന്​ വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. പിന്നീട്​ ഇവയുടെ ഉപയോഗം നിരോധിച്ചു.

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നിങ്ങനെയാണ്​ സ്​പേം തിമിംഗലങ്ങളുടെ ഛർദി അറിയപ്പെടുന്നത്​. തിമിംഗലത്തിന്‍റെ സ്രവമാണിത്​. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ്​ ഇവ കാണുക. പിന്നീട്​ ഖരരൂപത്തിലാകും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button