Latest NewsNewsIndia

സംസ്ഥാനത്ത് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് 1,804.59 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

2019-ൽ 'ജൽ ജീവൻ പദ്ധതി' തുടങ്ങുന്ന സമയത്ത് കേരളത്തിലെ 97.14 ലക്ഷം വീടുകളിൽ 16.64 ശതമാനം മാത്രമാണ് കുടിവെള്ള സൗകര്യം ഉണ്ടായിരുന്നത്

ന്യൂഡൽഹി : ‘ജൽജീവൻ മിഷൻ പദ്ധതി’ക്കു കീഴിൽ വീടുകളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കാൻ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കഴിഞ്ഞ വർഷം 404.24 കോടിയാണ് നൽകിയത്.

2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിയ്ക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ‘ജൽ ജീവൻ പദ്ധതി’ ഓരോ മാസത്തിലും വിലയിരുത്തണമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ നിർദ്ദേശിച്ചു. എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്ന കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിൽ കേരളം വളരെ പിന്നിലാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.

Read Also :  തന്റെ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കുന്നു: രാഹുലിനും സ്വരഭാസ്‌കർക്കും ഉവൈസിക്കുമെതിരെ പരാതി നൽകി എം.എല്‍.എ

2019-ൽ ‘ജൽ ജീവൻ പദ്ധതി’ തുടങ്ങുന്ന സമയത്ത് കേരളത്തിലെ 97.14 ലക്ഷം വീടുകളിൽ 16.64 ശതമാനം മാത്രമാണ് കുടിവെള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാലിപ്പോൾ അത് 23 ലക്ഷം വീടുകളിൽ നടപ്പാക്കി. എല്ലാവീടുകളിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുന്നില്ലെന്നും മന്ത്രി ഗജേന്ദ്ര സിംഗ് കത്തിൽ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button