Latest NewsIndiaNews

സംസ്ഥാനങ്ങള്‍ക്ക് 56 ലക്ഷം വാക്സിന്‍ ഡോസുകള്‍ കൂടി: മൂന്നു ദിവസത്തിനകം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാർ

നിലവില്‍ രണ്ട് കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്

ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അടുത്ത മൂന്നു ദിവസത്തിനകം അരക്കോടിയിലധികം കോവിഡ് വാക്‌സിന്‍ കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 56,70,350 വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ രണ്ട് കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിനു പുറമെയാണ് അരക്കോടിയിലധികം വാക്‌സിനുകള്‍ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതുവരെ 27.28 കോടി വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇടയില്‍ വിതരണം ചെയ്‌തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also : ഹമാസിന്റെ ആക്രമണങ്ങളെ ധീരമായി ചെറുത്ത ഇസ്രയേല്‍ സേനയില്‍ പ്രധാനമന്ത്രി മോദിയുടെ നാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടി

വരുംദിവസങ്ങളിൽ വാക്‌സിൻ വിതരണം വേഗത്തിലാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതുക്കിയ വാക്‌‌സിൻ മാർഗനിർദേശം തിങ്കളാഴ്‌ച മുതൽ രാജ്യത്ത് നിലവിൽവരും. ഡിസംബർ മാസത്തോടെ എല്ലാ പൗരന്മാർക്കും വാ‌ക്‌സിൻ എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button