Latest NewsNewsIndia

ഒക്ടോബറോടെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കും: റോയിട്ടേഴ്‌സിന്റെ സർവ്വേ റിപ്പോർട്ട് പുറത്ത്

കോവിഡ് മഹാമാരി മൂലം അടുത്ത ഒരു വർഷം കൂടി രാജ്യത്ത് ആരോഗ്യ ഭീഷണിയുണ്ടായേക്കാമെന്നും സർവേയിൽ വിശദാക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം അടുത്ത ഒരു വർഷം കൂടി രാജ്യത്ത് ആരോഗ്യ ഭീഷണിയുണ്ടായേക്കാമെന്നും സർവേയിൽ വിശദാക്കുന്നു. ആരോഗ്യരംഗത്തെ 40 വിദഗ്ധരുമായി സംവദിച്ച ശേഷമാണ് റോയിട്ടേഴ്‌സ് സർവ്വേ തയ്യാറാക്കിയത്.

Read Also: പ്രതിസന്ധി കാലത്തും തൊഴിലാളികളെ കൈവിടാതെ വിപ്രോ: ശമ്പള വർധനവ് ഇത് വർഷത്തിൽ രണ്ടാം തവണ

ഇന്ത്യയിൽ ഒക്ടോബറിൽ മൂന്നാം തരംഗമുണ്ടാകുമെന്നാണ് സർവ്വേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നാണ് സർവ്വേയിൽ പങ്കെടുത്ത മൂന്ന് പേർ അഭിപ്രായപ്പെട്ടത്. ചിലർ നവംബർ-ഫെബ്രുവരി മാസങ്ങൾക്കിടയിൽ മൂന്നാം തരംഗമുണ്ടായേക്കാമെന്നും പറഞ്ഞു. മൂന്നാം തരംഗത്തെ ഇന്ത്യ രണ്ടാം തരംഗത്തേക്കാൾ നന്നായി നിയന്ത്രിക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത 70 ശതമാനം പേരും പറഞ്ഞിരിക്കുന്നത്. വാക്സിനേഷൻ നടക്കുന്നതിനാൽ മൂന്നാം തരംഗത്തിൽ കേസുകൾ കുറവായിരിക്കുമെന്നും ഇതിന് പുറമെ രണ്ടാം തരംഗത്തിൽ നിന്ന ലഭിച്ച സ്വാഭാവിക പ്രതിരോധ ശേഷിയുമുണ്ടാകുമെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു.

മൂന്നാം തരംഗം 18 വയസ്സിന് താഴെയുള്ളവരെയാണ് കൂടുതൽ ബാധിക്കുകയെന്നും സർവ്വേയിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് വാക്‌സിനേഷൻ ലഭ്യമാകാത്തതാണ് ഇതിനുള്ള കാരണമായി വിദഗ്ധർ വിശദീകരിക്കുന്നത്.

Read Also: ‘കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്’: സുധാകരൻ- പിണറായി വിജയൻ വീരകഥകളെ കുറിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button