Latest NewsNewsIndia

ഇന്ത്യ ഒരിക്കലും ആക്രമണത്തിന് മുതിർന്നിട്ടില്ല, ഇങ്ങോട്ട് വന്നാൽ ശക്തമായ മറുപടി നൽകും: കേന്ദ്ര പ്രതിരോധ മന്ത്രി

ചൈനയുടെ ആക്രമണങ്ങളെ പരോക്ഷമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു

ന്യൂഡൽഹി : അയൽ രാജ്യങ്ങളുമായി ഇന്ത്യ ഒരിക്കലും ആക്രമണത്തിന് മുതിർന്നിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ ശക്തമായ മറുപടി കൊടുക്കാൻ രാജ്യത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു. ബോർഡർ റോഡ് ഓർഗനൈസേഷൻ(ബിആർഒ) നിർമ്മിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യ ലോകസമാധാനത്തിന്റെ പുരോഹിതനാണ്. അയൽ രാജ്യങ്ങൾ ഉൾപ്പെടെ മറ്റ് ഏത് രാജ്യങ്ങളുമായോ നാം പ്രശ്‌നങ്ങളോ ആക്രമണങ്ങളോ നടത്താറില്ല. എന്നാൽ ഇങ്ങോട്ട് ആക്രമിച്ചാൽ രാജ്യം ശക്തമായ മറുപടി നൽകും’-രാജ്‌നാഥ് സിംഗ് പറഞ്ഞു.

Read Also  : എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഗോൾഡ് ലോൺ കമ്പനീസ്: നിയമ ലംഘനം കണ്ടില്ലെന്നു നടിച്ച് പിണറായി സർക്കാർ

ചൈനയുടെ ആക്രമണങ്ങളെ പരോക്ഷമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു. രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി ഗൽവാൻ താഴ്‌വരയിൽ കാവൽ നിന്ന് ജീവൻ ത്യജിച്ച സൈനികരുടെ ധീരതയും അദ്ദേഹം പ്രശംസിച്ചു. അരുണാചൽ പ്രദേശിലും ലഡാക്കിലും ജമ്മു കശ്മീരിലുമായി 12 റോഡുകളാണ് ഇന്ന് പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തത്. റോഡുകളുടെ നിർമ്മാണത്തോടെ ജനങ്ങൾക്ക് വേഗത്തിൽ ആശയവിനിമയം നടത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button