KeralaLatest NewsNews

സമഗ്ര വികസനം: 27 ആശുപത്രികളുടെ മുഖഛായ മാറ്റാൻ മാസ്റ്റർപ്ലാൻ

മാസ്റ്റർ പ്ലാൻ സാക്ഷാത്ക്കരിക്കുന്നതിന് 2.10 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം സാക്ഷാത്ക്കരിക്കുന്നത്.

Read Also: കോവിഡിന്റെ രണ്ടാം തരംഗത്തിലും തലയെടുപ്പോടെ നരേന്ദ്ര മോദി: ആഗോള നേതാക്കളില്‍ ഒന്നാമനെന്ന് സര്‍വെ

ആധുനിക രീതിയിൽ ആശുപത്രി നിർമ്മിച്ച് രോഗീ സൗഹൃദമാക്കുന്ന തരത്തിലാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നത്. എല്ലാ സ്പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളെ സമ്പൂർണ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാസ്റ്റർപ്ലാൻ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന മുറയ്ക്ക് കിഫ്ബിയിലൂടെ ഫണ്ട് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക ലേബർ റൂം, കുട്ടികളുടെ വാർഡ്, ജനറൽ വാർഡ്, സർജിക്കൽ വാർഡ്, സൗകര്യപ്രദമായ രോഗീ സൗഹൃദ ഒ.പി., കാത്തിരുപ്പ് കേന്ദ്രം, മോഡേൺ ഡ്രഗ് സ്റ്റോർ, ഫാർമസി, ലബോറട്ടറി, എക്സ്റേ, സിടി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കെട്ടിടം, ഫർണിച്ചർ, ഉപകരണങ്ങൾ തുടങ്ങിയവയുൾപ്പെടെയാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നത്.

Read Also: കാറിൽ മൂന്ന് രഹസ്യ അറകൾ: റവന്യു ഇന്റലിജൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത് 21 കോടി രൂപയുടെ സ്വർണ്ണ ബിസ്‌ക്കറ്റുകൾ

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, ആലപ്പുഴ കായംകുളം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കോട്ടയം ചങ്ങനാശേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പീരുമേട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, എറണാകുളം മൂവാറ്റുപുഴ ജനറൽ ആശുപത്രി, കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, തൃശൂർ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, മലപ്പുറം തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, അരീക്കോട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, വണ്ടൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രി, ഫറൂഖ് താലൂക്ക് ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി, വയനാട് വൈത്തിരി താലൂക്ക് ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, സുൽത്താൻബത്തേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കണ്ണൂർ മങ്ങാട്ടുപറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കാസർഗോഡ് കാഞ്ഞങ്ങാട് ജനറൽ ആശുപത്രി എന്നീ ആശുപത്രികൾക്കാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ അനുമതി നൽകിയത്.

Read Also: നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് നാലായിരത്തിലധികം കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button