Latest NewsIndiaNews

കാറിൽ മൂന്ന് രഹസ്യ അറകൾ: റവന്യു ഇന്റലിജൻസിന്റെ പരിശോധനയിൽ കണ്ടെത്തിയത് 21 കോടി രൂപയുടെ സ്വർണ്ണ ബിസ്‌ക്കറ്റുകൾ

43 കിലോ സ്വർണ ബിസ്‌ക്കറ്റാണ് റവന്യു ഇന്റലിജൻസ് മണിപ്പൂരിൽ നിന്നും പിടികൂടിയത്

ഇംഫാൽ: മണിപ്പൂരിൽ വൻ സ്വർണ്ണ വേട്ട. 21 കോടി രൂപ വിലവരുന്ന 43 കിലോ സ്വർണ ബിസ്‌ക്കറ്റാണ് റവന്യു ഇന്റലിജൻസ് മണിപ്പൂരിൽ നിന്നും പിടികൂടിയത്. ഒരു കാറിനുള്ളിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 18 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കാറിൽ മൂന്ന് രഹസ്യ അറകളിലായി ഒളിപ്പിച്ച സ്വർണ്ണം കണ്ടെടുത്തത്.

Read Also: ചാനൽ പരിപാടികൾക്ക് പൂട്ട് വീഴുമോ ? ടിവി ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രം

വിദേശ നിർമ്മിത സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് കാറിനുള്ളിലുണ്ടായിരുന്നത്. പല തവണ വാഹനം സ്വർണ്ണക്കടത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കാറിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തുന്നുവെന്ന് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇംഫാൽ നഗരത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മണിപ്പൂരിൽ നിന്നും 67 കിലോ സ്വർണ്ണമാണ് പിടികൂടിയത്.

Read Also: അഭിപ്രായം പറയാം: പൊതുജനങ്ങളുമായി സംവദിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ തത്സമയ ഫോൺ ഇൻ പരിപാടി റിംഗ് റോഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button