KeralaLatest NewsIndiaNews

സ്ത്രീശാക്തീകരണം, അന്നും ഇന്നും: ഝാൻസി റാണിയിൽ നിന്നും ഐഷ സുൽത്താനയിലേക്ക് വരുമ്പോൾ, ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ചാനലുകൾ പ്രസംഗിക്കവേ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിനു പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത സിനിമ പ്രവർത്തക ഐഷ സുൽത്താനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സ്ത്രീശാക്തീകരണമെന്ന പേരിൽ ഐഷയുടെ പ്രവർത്തിയെ പരിഹസിക്കുകയാണ് ശ്രീജിത്ത് പണിക്കർ.

‘സ്ത്രീശാക്തീകരണം- വർഷം 1858. വിദേശിയുടെ ഭരണത്തെ പ്രതിരോധിക്കാൻ ഝാൻസി റാണി പ്രയോഗിച്ചത് ഒറിജിനൽ വെപ്പൺ. വർഷം 2021. സ്വദേശിയുടെ ഭരണത്തെ പ്രതിരോധത്തിലാക്കാൻ ചിലർ പ്രയോഗിച്ചത് ഫേക്ക് ബയോ വെപ്പൺ’. ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:അതീവ ജാഗ്രത വേണം: മൂന്നാം തരംഗത്തിലേക്കുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി

അതേസമയം, ‘ബയോ വെപ്പൺ’ പരാമർശത്തിൽ ചോദ്യം ചെയ്യുന്നതിനായി ലക്ഷദ്വീപ് കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഐഷയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഐഷയെ അറസ്റ്റ് ചെയ്‌താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. അൻപതിനായിരം രൂപയുടെ രണ്ട് ആൾജാമ്യത്തിൽ ഐഷയെ വിട്ടയ്ക്കണമെന്നും കോടതി അറിയിച്ചു. അറസ്റ്റ് ആവശ്യമാണെങ്കിൽ കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button