KeralaLatest NewsNews

ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ല, സുധാകരൻ പക്വത കാണിക്കണം: മമ്പറം ദിവാകരൻ

കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ സുധാകരൻ പക്വത കാണിക്കണം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ സുധാകരന്റെ പ്രസ്താവനയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരൻ. മുഖ്യമന്ത്രിക്കെതിരെ ക്യാമ്പസ് കഥകളല്ല പറയേണ്ടത്, ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ സുധാകരൻ പക്വത കാണിക്കണം. സി.പി.എമ്മുമായി ഇനിയും സംഘര്‍ഷ സാഹചര്യം ഉണ്ടാക്കരുതെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

‘ഇന്ന് വലിയ മറുപടി സുധാകരന്‍ നല്‍കുമെന്ന് ഞാന്‍ കരുതുന്നില്ല. അത് ശരിയുമല്ല, കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ സമന്വയത്തിന്‍റെ പാത സ്വീകരിക്കുന്നതാണ് അദ്ദേഹത്തിനും പാര്‍ട്ടിക്കും നല്ലത്. ഒരു പദവിയില്‍ ഇരിക്കുന്ന ആളുകളെല്ലാം പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരുന്നത്.
ആ സമീപനം സ്വീകരിച്ച്‌ മുന്നോട്ടുപോയാല്‍ മാത്രമേ കേരളത്തിലെ കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ’- മമ്പറം ദിവാകരൻ കൂട്ടിച്ചേർത്തു.

Read Also :  റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് -5 ഉടന്‍ കേരളത്തില്‍ എത്തുമെന്ന് റിപ്പോർട്ട്

സുധാകരന്‍ ശൈലി മാറ്റിയേ പറ്റൂ എന്നും മമ്പറം ദിവാകരൻ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്തിരിക്കുന്ന രാഷ്ട്രീയമായ നയമുണ്ട്. ആ നയത്തിന് അനുസരിച്ചുവേണം മുന്നോട്ടുപോകാന്‍. അത് അന്ധമായ കമ്യൂണിസ്റ്റ് വിരോധമല്ല. വര്‍ഗീയതയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ മുഖ്യശത്രു എന്നും മമ്പറം ദിവാകരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button