Latest NewsKeralaNewsIndia

‘കിട്ടിയോ? കണക്കിന് കിട്ടി, ഇതൊരു ക്ഷീണമായി സഖാവ് കാണണ്ട’: ബ്രണ്ണന്‍ തല്ലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ബ്രണ്ണന്‍ കോളജിലെ വിദ്യാര്‍ത്ഥി ജീവിതത്തിനിടെ പിണറായി വിജയനെ തല്ലിയതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നു. പിണറായി വിജയന്‍-കെ.സുധാകരന്‍ വാദപ്രതിവാദത്തില്‍ ചേരിതിരിഞ്ഞ് കക്ഷി ചേരുകയാണ് സോഷ്യല്‍ മീഡിയയും. വിഷയത്തിൽ പിണറായി വിജയനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിൽ.

താൻ പിണറായി വിജയനൊപ്പമാണെന്നും എന്നും ഇരകളെ ചേർത്തു പിടിക്കുന്നതാണ് തൻ്റെ രാഷ്ട്രീയമെന്നും രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു. വൈകിട്ട് വേറെ എന്തെങ്കിലുമൊക്കെ എഴുതിത്തരുവാൻ പി.ആർ ടീമിനോട് പറയണമെന്നും അത് നോക്കി വായിക്കണമെന്നും രാഹുൽ പരിഹസിച്ചു. ഇതുകൂടാതെ സി.പി.എമ്മിന്റെ പാർട്ടി ഓഫീസിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചും ഭാവനാത്മകമായി രാഹുൽ പരിഹസിക്കുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രമുഖ പാർട്ടി ആപ്പീസ്: വാട്സാപ്പിലിട്ട ചോദ്യം ചോദിച്ചോ?
റിപ്പോർട്ടർ സഖാവ്: ചോദിച്ചു.
ആപ്പീസ്: മറുപടി കിട്ടിയോ?
റിപ്പോർട്ടർ സഖാവ്: കണക്കിന് കിട്ടി…
അപ്പീസ്: ഓവർ ഓവർ …
റിപ്പോർട്ടർ സഖാവ്: ചോദ്യം ചോദിച്ചപ്പോൾ തന്നെ ഞാനും ഓവർ ഓവർ …

shortlink

Related Articles

Post Your Comments

Related Articles


Back to top button