KeralaLatest NewsNewsCrime

ആദിവാസി യുവാവിനെ മർദിച്ചതായി പരാതി

അമ്പലവയൽ: ആദിവാസി യുവാവിനെ മർദിച്ചതായി പരാതി. കരടിപ്പാറ മുള്ളൂർകെ‍ാല്ലി കോളനിയിലെ മുരളിയാണ് കഴിഞ്ഞ ദിവസം മർദനമേറ്റതായി അമ്പലവയൽ പൊലീസിൽ പരാതി നൽകിയത്. പുഴക്കടവ് പാലത്തിന് സമീപത്ത് വച്ചു വെള്ളക്കാറിലെത്തിയ ആൾ വടിവാൾ കെ‍ാണ്ട് കാലിന് അടിക്കുകയും അടിയേറ്റ് വീണതോടെ കൂടുതൽ മർദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

മർദിച്ചയാളെ കൂടാതെ വാഹനത്തിൽ 2 പെൺകുട്ടികളുണ്ടായിരുന്നതായും മെ‍ാബൈൽ ഫോൺ തട്ടിപ്പറിച്ചു കെ‍ാണ്ടുപോയതായും പരാതിയിൽ പറയുന്നു. വഴി പ്രശ്നത്തിന്റെ പേരിൽ ചിലർക്ക് വൈരാഗ്യമുള്ളതായും പരാതിയിൽ വ്യക്തമാകുന്നു. മുരളിയുടെ കൈയിലും കാലിലും പുറത്തുമെല്ലാം മർദനമേറ്റ പാടുകളും മുറിവുകളുണ്ട്. ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് മുരളി. സംഭവത്തിൽ അമ്പലവയൽ പെ‍ാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button