Latest NewsNewsIndia

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് രേഖപ്പെടുത്തിയത് 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 81 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: 75-കാരനായ അച്ഛനെ കമ്പ്‌ ഉപയോഗിച്ച് അടിച്ചു വീഴ്ത്തി നഗ്നനാക്കി മർദിച്ചു: മകനും മരുമകളും അറസ്റ്റിൽ: സംഭവം കേരളത്തിൽ

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,98,81,965 ആയി. രോഗമുക്തി നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 87,619 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. ഇതോടെ 2,87,66,009 പേര്‍ ഇതുവരെ രോഗമുക്തി നേടി. 7,29,243 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 1,576 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 3,86,713 ആയി ഉയര്‍ന്നു. അതേസമയം, രാജ്യത്ത് വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 27,66,93,572 പേര്‍ വാക്‌സിനേഷന്റെ ഭാഗമായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button