Latest NewsKeralaNews

സുധാകരൻ്റേത് മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ ജീവിപ്പിക്കാനുള്ള ശ്രമം: പരിഹസിച്ച് എം.എം മണി

സുധാകരന്‍ ഒരു പ്രത്യേക രീതിക്കാരനാണെന്നും എം.എം മണി പറഞ്ഞു

തൊടുപുഴ : കെ.പി.സി.സി അധ്യക്ഷന്‍ അനാവശ്യമായി മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്ന് എം.എം  മണി. മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ ജീവിപ്പിക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നതെന്നും എം.എം മണി പറഞ്ഞു.

Read Also :  കശ്മീരിനെ തൊട്ടുകളിക്കാന്‍ ഇന്ത്യയെ ഇനി അനുവദിക്കില്ലെന്ന് പാകിസ്താന്‍

‘സുധാകരന്‍ ആവശ്യമില്ലാത്ത പ്രതികരണങ്ങള്‍ നടത്തിയതിനാല്‍ അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചെന്നേ ഉള്ളൂ. സുധാകരന്‍ ഒരു പ്രത്യേക രീതിക്കാരനാണ്. പണ്ട് മുതലേ തന്നെ സുധാകരനെ അറിയാം. ആകെപ്പാടെ മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ പുനര്‍ജീവിപ്പിക്കാന്‍ വേണ്ടി വെച്ചിരിക്കുകയാണ് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം. അതിപ്പോള്‍ അവര്‍ കാത്തിരുന്നു കാണുക എന്നതേ വഴിയുള്ളൂ. വ്യക്തിപരമായ ആക്രമണം നടത്തുന്നതു കൊണ്ട് ഒരു കാര്യവും സുധാകരനില്ല. സുധാകരന്‍ സുധാകരന്റെ പാര്‍ട്ടിയെയാണ് നോക്കുന്നത്. സി.പി.എമ്മുകാര്‍ ഇപ്പോള്‍ സുധാകരനെതിരെ  ആയുധപ്രയോഗവുമായി പോവുന്നില്ല. അങ്ങനെ ഒരു വിഷയമില്ല. കത്തിയായിട്ടൊക്കെ ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസിനകത്തു തന്നെയാണ്. അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടത്’ -എംഎം മണിപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button