KeralaLatest NewsNewsIndia

ആർ.എസ്.എസിനെ പേടിച്ച് നടന്ന പിണറായി, ഇന്ദ്രനെയും ചന്ദ്രനെയും കൂസാത്ത ആളിന്റെ ഒരു ധൈര്യം: പരിഹസിച്ച് സന്ദീപ് വാചസ്പതി

ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ ഗുണ്ട ആരാണ് എന്നറിയാനുള്ള ഒരു മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ മത്സരം നടക്കുന്നത് കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും തമ്മിലാണെന്ന് അദ്ദേഹം തന്റെ യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്കും കെ പി സി സി പ്രസിഡന്റിനുമൊക്കെ തങ്ങൾ ക്രിമിനലുകൾ ആയിരുന്നു എന്ന് ലോകത്തോട് വിളിച്ച് പറയാൻ സാധിക്കുന്നതെന്ന് ചോദിക്കുകയാണ് സന്ദീപ്.

Also Read:എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സി.പി.എമ്മിന്റെ കാര്യപരിപാടി:ശൂരനാട് രാജശേഖരൻ

‘പിണറായി വിജയൻറെ ധീരതയെ പറ്റി, പിണറായി എത്രമാത്രം ധൈര്യവാനായിരുന്നു എന്നതിനെ പറ്റി അദ്ദേഹത്തിന്റെ ജീവിതത്തെ വളരെ അടുത്തറിഞ്ഞ സി പി എമ്മുകാരനായ ബെർലിൻ കുഞ്ഞനന്തൻ നായർ വെളിപ്പെടുത്തിയിട്ടുണ്ട്. അത്‌ ഇന്നേവരെ പിണറായി വിജയൻ നിഷേധിച്ചിട്ടുമില്ല. ബെർലിൻ കുഞ്ഞനന്തന്റെ ആത്മകഥയായ ‘ഒളിക്യാമറകൾ പറയാത്തത്’ എന്നതിൽ തലശേരിയിൽ സി പി എം – ആർ എസ് എസ് സംഘർഷം നിലനിന്ന സമയത്ത് പിണറായി ഭയത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. സ്വയരക്ഷയ്ക്കായി അദ്ദേഹം ലൈസൻസ് ഉള്ള റിവോൾവർ കരുതിയതാണ് നടന്നിരുന്നതെന്ന് ആത്മകഥയിൽ സൂചിപ്പിക്കുന്നു. പിണറായിക്ക് ചുറ്റും അക്കാലത്ത് അംഗരക്ഷകർ ഉണ്ടായിരുന്നു. രാഷ്ട്രീയ ആക്രമണം ഏത് നിമിഷം വേണമെങ്കിലും ഉണ്ടാകുമായിരുന്നുവെന്ന് തോന്നലായിരുന്നു പിണറായിക്ക്.’ – ബെർലിൻ കുഞ്ഞനന്തന്റെ ആത്മകഥയിലെ ഭാഗങ്ങൾ ഉദ്ധരിച്ച് സന്ദീപ് വാചസ്പതി പറഞ്ഞു.

‘പിണറായി താമസിക്കുന്ന മുറിക്ക് പുറത്ത് ഗൺമാൻ ഉണ്ടെങ്കിൽ പോലും അദ്ദേഹം വാതിലിന്റെ സാക്ഷ ഇട്ടിട്ടേ കിടക്കുമായിരുന്നുള്ളു. എന്തിനാണ് വാതിൽ അകത്ത് നിന്നും പൂട്ടുന്നതെന്ന ബെർലിന്റെ ചോദ്യത്തിന് ആരെയും കണ്ണടച്ച് വിശ്വസിക്കാനാകില്ല എന്നായിരുന്നു പിണറായിയുടെ മറുപടി.’ ആത്മകഥയിലെ ഭാഗം ഉദ്ധരിച്ച് സന്ദീപ് വാചസ്പതി പറഞ്ഞു. ജന്മനാ ധീരനായ, ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത വിജയൻറെ ധൈര്യം ഇതോടെ വ്യക്തമായില്ല എന്ന് ചോദിക്കുകയാണ് സന്ദീപ് വാചസ്പതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button