Latest NewsNewsInternational

യോഗയുടെ ഉത്ഭവം നേപ്പാളില്‍: അന്ന് ഇന്ത്യ എന്ന രാജ്യമേ ഉണ്ടായിരുന്നില്ലെന്ന് കെ.പി ശര്‍മ്മ ഒലി, വിവാദം

ശ്രീരാമന്‍ ജനിച്ചതും ഇന്ത്യയിലല്ല

കാഠ്മണ്ഡു: അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി. യോഗയുടെ ഉത്ഭവം നേപ്പാളിലാണെന്നും ഇന്ത്യയില്‍ അല്ലെന്നും ഒലി അവകാശപ്പെട്ടു. യോഗ ഉത്ഭവിച്ച സമയം ഇന്ത്യ എന്ന രാജ്യം നിലവില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ഇരയുടെ ഫോട്ടോ എല്ലാവർക്കും കാണാൻ പാകത്തിനും വേട്ടക്കാരൻ മറഞ്ഞും’: മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ

‘യോഗ ഉത്ഭവിച്ചത് ഇന്ത്യയിലല്ല, അത് നേപ്പാളിലാണ്. അക്കാലത്ത് ഇന്ത്യ എന്ന രാജ്യം നിലവില്‍ വന്നിട്ടില്ല. ഇന്ന് കാണുന്ന ഇന്ത്യ എന്ന രാജ്യം അന്ന് ഉണ്ടായിരുന്നില്ല. പലതായി വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യ അന്ന് ഒരു ഭൂഖണ്ഡമോ ഉപഭൂഖണ്ഡമോ മാത്രമായിരുന്നു’ എന്നാണ് ഒലിയുടെ കണ്ടെത്തല്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കാന്‍ സഹായിച്ചതെന്നും ശര്‍മ്മ ഒലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശ്രീരാമന്‍ ജനിച്ച അയോധ്യ ഇന്ത്യയില്ലല്ലെന്നും അയോധ്യ എന്നത് നേപ്പാളിലെ ബിര്‍ഗുഞ്ചിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗ്രാമമാണെന്നും ഒലി അവകാശപ്പെട്ടു. ഇന്ത്യ തുടര്‍ച്ചയായി അവകാശവാദം ഉന്നയിക്കുന്നതിനാല്‍ സീതാദേവി ഇന്ത്യയില്‍ നിന്നുള്ള ശ്രീരാമനെ വിവാഹം ചെയ്‌തെന്ന് നേപ്പാളിലുള്ളവര്‍ പോലും വിശ്വസിച്ച് പോയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഒലി സമാനമായ പ്രസ്താവന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button