Latest NewsNewsMobile PhoneTechnology

ജോക്കർ വൈറസ്: ഈ എട്ട് ആപ്പുകളെ സൂക്ഷിക്കുക

ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്സ് റിപ്പോർട്ട് പ്രകാരം ഈ ആപ്പുകൾ ലോഞ്ചിങ് സമയത്ത് നോട്ടിഫിക്കേഷൻ, എസ്.എം.എസ് എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതി ചോദിക്കും

ആൻഡ്രോയിഡ് ആപ്പുകളിൽ അപകടകാരിയായ ജോക്കർ മാൽവെയറിനെ വീണ്ടും കണ്ടെത്തി. കഴിഞ്ഞ വർഷം ജോക്കർ മാൽവെയർ ബാധിച്ച നാല്പതോളം മൊബൈൽ ആപ്പുകൾ ​ഗൂ​ഗിൾ പ്ലേസ്റ്റോറിൽ വ്യാപകമായി നീക്കം ചെയ്തതിന് പിന്നാലെയാണ് വീണ്ടും ജോക്കർ മാൽവെയർ അടങ്ങുന്ന എട്ടോളം ആപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താവിന്റെ ഫോണിൽ രഹസ്യമായി കയറി വിവരങ്ങൾ ശേഖരിക്കുന്നതാണ് ഈ വൈറസ്. ഉപയോഗിക്കുന്ന ആളുടെ അനുവാദമില്ലാതെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളിൽ അക്കൗണ്ട് നിർമ്മിക്കാൻ ഈ വൈറസിന് കഴിയും.

Read Also  :   മഹിമ നമ്പ്യാരെ താലിചാർത്തി ഗോവിന്ദ് പദ്മ സൂര്യ: വൈറൽ വീഡിയയുടെ സത്യം ഇതാണ്

ആ എട്ട് ആപ്പുകൾ ഇവയാണ്

ഓക്സിലറി മെസ്സേജ് ( Auxiliary Message )
ഫാസ്റ്റ് മാജിക് എസ്.എം.എസ് ( Fast Magic SMS )
ഫ്രീ കാംസ്കാനർ (Free CamScanner)
സൂപ്പർ മെസ്സേജ് ( Super Message )
എലമെന്റ് സ്കാനർ ( Element Scanner)
ഗോ മെസ്സേജസ് ( Go Messages )
ട്രാവൽ വോൾപേപ്പർസ് ( Travel Wallpapers )
സൂപ്പർ എസ്.എം.എസ് ( Super SMS )

Read Also  :  മഹിമ നമ്പ്യാരെ താലിചാർത്തി ഗോവിന്ദ് പദ്മ സൂര്യ: വൈറൽ വീഡിയയുടെ സത്യം ഇതാണ്

ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്സ് റിപ്പോർട്ട് പ്രകാരം ഈ ആപ്പുകൾ ലോഞ്ചിങ് സമയത്ത് നോട്ടിഫിക്കേഷൻ, എസ്.എം.എസ് എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതി ചോദിക്കും. ഈ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്താലും ഇവ ഫോണിൽ ഉളളിടത്തോളം ജോക്കറിന് ഫോണിലെ വിവരങ്ങൾ ചോർത്താൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button